Top

ക്രിസ്റ്റിയാനോ വെറും ഷോ മാന്‍.. ഗ്രൗണ്ടില്‍ താന്‍ എന്താണ് ചെയ്യുന്നതെന്ന് അയാള്‍ക്കുപോലും അറിയില്ല!! ജര്‍മനി നന്നായി അറിയിച്ചുകൊടുത്തു; രൂക്ഷ വിമര്‍ശനവുമായി മുന്‍ ജര്‍മന്‍ താരം

ലോക ഫുട്‌ബോളില്‍ ഇന്നത്തെ കാലത്തെ ഏറ്റവും വലിയ ഷോമാനും വിഡ്ഡിയുമാണ് പോര്‍ചുഗല്‍ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെന്ന് മുന്‍ ജര്‍മന്‍ താരം ഡയറ്റിയര്‍ ഹമാന്‍. കഴിഞ്ഞ ദിവസം നടന്ന ജര്‍മനി-പോര്‍ചുഗല്‍ മത്സരത്തില്‍ താരത്തിന്റെ പ്രകടനം കണക്കിലെടുത്താണ് ഈ അഭിപ്രായപ്രകടനം. മത്സരത്തില്‍ പോര്‍ചുഗല്‍ ലീഡ് നേടിയ ശേഷം റൊണാള്‍ഡോ ജര്‍മന്‍ പ്രതിരോധതാരമായ അന്റോണിയോ റൂഡഗിറിനെതിരേ പുറത്തെടുത്ത ‘സ്‌കില്‍’ ആണ് ഹമാനെ ചൊടിപ്പിച്ചത്. വലതു വിങ്ങിലൂടെ റൊണാള്‍ഡോ നടത്തിയ നീക്കം തടയാന്‍ ശ്രമിച്ച റൂഡിഗറിനെ സമര്‍ഥമായി കബളിപ്പിച്ച് റൊണാള്‍ഡോ നടത്തിയ […]

21 Jun 2021 8:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ക്രിസ്റ്റിയാനോ വെറും ഷോ മാന്‍.. ഗ്രൗണ്ടില്‍ താന്‍ എന്താണ് ചെയ്യുന്നതെന്ന് അയാള്‍ക്കുപോലും അറിയില്ല!! ജര്‍മനി നന്നായി അറിയിച്ചുകൊടുത്തു; രൂക്ഷ വിമര്‍ശനവുമായി മുന്‍ ജര്‍മന്‍ താരം
X

ലോക ഫുട്‌ബോളില്‍ ഇന്നത്തെ കാലത്തെ ഏറ്റവും വലിയ ഷോമാനും വിഡ്ഡിയുമാണ് പോര്‍ചുഗല്‍ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെന്ന് മുന്‍ ജര്‍മന്‍ താരം ഡയറ്റിയര്‍ ഹമാന്‍. കഴിഞ്ഞ ദിവസം നടന്ന ജര്‍മനി-പോര്‍ചുഗല്‍ മത്സരത്തില്‍ താരത്തിന്റെ പ്രകടനം കണക്കിലെടുത്താണ് ഈ അഭിപ്രായപ്രകടനം.

മത്സരത്തില്‍ പോര്‍ചുഗല്‍ ലീഡ് നേടിയ ശേഷം റൊണാള്‍ഡോ ജര്‍മന്‍ പ്രതിരോധതാരമായ അന്റോണിയോ റൂഡഗിറിനെതിരേ പുറത്തെടുത്ത ‘സ്‌കില്‍’ ആണ് ഹമാനെ ചൊടിപ്പിച്ചത്. വലതു വിങ്ങിലൂടെ റൊണാള്‍ഡോ നടത്തിയ നീക്കം തടയാന്‍ ശ്രമിച്ച റൂഡിഗറിനെ സമര്‍ഥമായി കബളിപ്പിച്ച് റൊണാള്‍ഡോ നടത്തിയ നീക്കം അന്ന് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

എന്നാല്‍ ഹമാന്റെ വീക്ഷണത്തില്‍ അതു വെറും മണ്ടന്‍ നീക്കങ്ങളായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ”മത്സരത്തില്‍ പോര്‍ചുഗല്‍ 1-0ന് മുന്നില്‍ നില്‍ക്കെയാണ് റൊണാള്‍ഡോയുടെ ”ഷോ”. റൂഡിഗറിനെ പോലൊരു താരത്തിന്റെ തലയ്ക്കു മുകളിലൂടെ പന്ത് കോരിയിട്ട് അങ്ങനെ ഒരു പ്രകടനം നടത്തേണ്ട കാര്യമെന്താണ്. താന്‍ വലിയ താരമാണെന്ന് ലോകത്തെ കാണിക്കാന്‍ വേണ്ടിയാണോ അത്. എന്നിട്ട് എന്തുണ്ടായി… ആരാണാ് വലിയവര്‍ എന്ന് ജര്‍മനി കാണിച്ചുകൊടുത്തില്ലേ…?” – ഹമാന്‍ വിമര്‍ശിച്ചു.

”ശക്തരായ എതിരാളികള്‍ക്കെതിരേ മുന്നിട്ടു നില്‍ക്കുമ്പോള്‍ എങ്ങനെയും അവരെ ഒന്നുകൂടി പ്രഹരിച്ച് മതഎസരം വരുതിയിലാക്കാനാണ് ബുദ്ധിയുള്ളവര്‍ ശ്രമിക്കേണ്ടത്. അല്ലാതെ ഇത്തരം ഷോ കാണിക്കുകയല്ല വേണ്ടത്. വണ്‍മാന്‍ ഷോയിലൂടെ ടീമിന്റെ മേല്‍കൈയാണ് റൊണാള്‍ഡോ കളഞ്ഞുകുളിച്ചത്” – ഹമാന്‍ കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ റൊണാള്‍ഡോയുടെ ആ പ്രകടനം കണ്ട ജര്‍മന്‍ ടീം മനസാല്‍ അതിനിചെ പുച്ഛിക്കുകയായിരിക്കും ചെയ്തിരിക്കുകയെന്നും അതിനു തക്കതായ മറുപടി മത്സരത്തിന്റെ അവസാനം അവര്‍ നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”വൈകാരികമായി കളിക്കാന്‍ ജര്‍മനിക്കറിയില്ല. കളത്തില്‍ ഇറങ്ങിയാല്‍ ഷോ കാണിക്കാനല്ല, മറിച്ച് ജയിച്ചു കയറാനാണ് ജര്‍മനി ശ്രമിക്കാറ്. റൊണാള്‍ഡോ എന്തു ഷോ കാണിച്ചാലും ജര്‍മനിക്ക് ഒരു പ്രശ്‌നവുമില്ല. അത് മത്സരശേഷം അവര്‍ കാട്ടിക്കൊടുത്തിട്ടുണ്ട്. അതാണ് ജര്‍മനിയുടെ ശീലം”-ഹമാന്‍ പറഞ്ഞു.

Next Story

Popular Stories