‘മുഖത്ത് മുട്ടയേറ് കിട്ടിയതിന് സമാനം’; ഓസീസിന്റെ തോല്‍വിയില്‍ മുന്‍ ഇംഗ്ലണ്ട് നായകന്‍

ബ്രിസ്‌ബേനില്‍ ഇന്ത്യ നേടിയ ചരിത്ര വിജയത്തിന് പിന്നാലെ അഭിനന്ദനങ്ങളറിയിച്ച് ക്രിക്കറ്റ് ലോകം. ഇന്ത്യ ഗാബയില്‍ ഓസീസിനെ തോല്‍പ്പിച്ചപ്പോള്‍ ഇംഗ്ലണ്ടിലിരിക്കുന്ന തന്റെ മുഖത്ത് മുട്ടയേറ് കിട്ടിയതിന് സമാനമായിട്ടാണ് തോന്നിയതെന്ന് മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ക്യാപ്റ്റന്‍ മൈക്കിള്‍ വോണ്‍ പ്രതികരിച്ചു.

”മനോഹരമായിട്ടാണ് ഇന്ത്യ ബ്രിസ്‌ബേനില്‍ കളിച്ചത്. ഏറ്റവും മഹത്തരമായ ടെസ്റ്റ് വിജയമാണിത്. ഇംഗ്ലണ്ടിലിരിക്കുന്ന എന്റെ മുഖത്ത് മുട്ടയേറ് കിട്ടിയ പോലുണ്ടായിരുന്നു. എന്തിരുന്നാലും ഇന്ത്യയുടെ കളി മികവും താരങ്ങളെയും വളരെയേറെ ഇഷ്ടപ്പെട്ടു. ഇന്ത്യ കരുത്തി കാട്ടി, ശുഭ്മാന്‍ ഗില്ലും ഋഷബ് പന്തും ഭാവിയുടെ താരങ്ങളാണ്.”

മൈക്കിള്‍ വോണ്‍

3 വിക്കറ്റിനാണ് ഓസീസിനെ സ്വന്തം മണ്ണില്‍ ഇന്ത്യ കീഴടക്കിയിരിക്കുന്നത്. 1988ന് ശേഷം ബ്രിസ്‌ബേനിലെ മൈതാനത്ത് കംഗാരുക്കളെ കീഴ്‌പ്പെടുത്തിയെന്ന റെക്കോര്‍ഡ് നായകന്‍ അജികെ രഹാനെയുടെ പേരില്‍ എഴുതപ്പെടും. പരിക്ക് നല്‍കിയ അവസരങ്ങളില്‍ മികവ് കാട്ടിയ യുവതാരങ്ങള്‍ക്കും ചരിത്ര വിജയത്തിന്റെ ക്രെഡിറ്റ് നല്‍കാം. വിജയത്തോടെ ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തി. രണ്ടാം ഇന്നിംഗ്‌സില്‍ 91 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍(91), അര്‍ധസെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാര(56), ഋഷഭ് പന്ത് (89) എന്നിവരാണ് ഇന്ത്യയുടെ വിജയശില്‍പ്പികള്‍.

Latest News