Top

മാവേലിക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥി മുന്‍ ഡിവൈഎഫ്‌ഐ നേതാവ്; കോട്ടയത്ത് സിപിഐഎം വിട്ടെത്തിയ മിനര്‍വ മോഹന്‍

മാവേലിക്കര: നിയമസഭാ തെരഞ്ഞെടുപ്പില്‍ മാവേലിക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥി മുന്‍ ഡിവൈഎഫ്‌ഐ നേതാവ്. സംവരണ സീറ്റായ ഇവിടെ ഡിവൈഎഫ്‌ഐ നേതാവായിരുന്ന കെ സഞ്ജുവിനെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഡിവൈഎഫ്‌ഐയുടെ ചാരംമൂട് പ്രാദേശിക ഘടകം നേതാവായിരുന്നു സഞ്ജു. മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയാണ്. മാര്‍ച്ച് ആദ്യവാരം സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന മിനര്‍വ മോഹനും ബിജെപി സീറ്റ് നല്‍കിയിട്ടുണ്ട്. കോട്ടയം മണ്ഡലത്തിലാണ് മിനര്‍വ ബിജെപിക്കുവേണ്ടി ജനവിധി തേടുക. സിപിഐഎം നേതാവും പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്നു ഇവര്‍. […]

14 March 2021 7:58 AM GMT

മാവേലിക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥി മുന്‍ ഡിവൈഎഫ്‌ഐ നേതാവ്; കോട്ടയത്ത് സിപിഐഎം വിട്ടെത്തിയ മിനര്‍വ മോഹന്‍
X

മാവേലിക്കര: നിയമസഭാ തെരഞ്ഞെടുപ്പില്‍ മാവേലിക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥി മുന്‍ ഡിവൈഎഫ്‌ഐ നേതാവ്. സംവരണ സീറ്റായ ഇവിടെ ഡിവൈഎഫ്‌ഐ നേതാവായിരുന്ന കെ സഞ്ജുവിനെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

ഡിവൈഎഫ്‌ഐയുടെ ചാരംമൂട് പ്രാദേശിക ഘടകം നേതാവായിരുന്നു സഞ്ജു. മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയാണ്.

മാര്‍ച്ച് ആദ്യവാരം സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന മിനര്‍വ മോഹനും ബിജെപി സീറ്റ് നല്‍കിയിട്ടുണ്ട്. കോട്ടയം മണ്ഡലത്തിലാണ് മിനര്‍വ ബിജെപിക്കുവേണ്ടി ജനവിധി തേടുക. സിപിഐഎം നേതാവും പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്നു ഇവര്‍. ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വിജയയാത്രയ്ക്കിടെ കോട്ടയത്തുവെച്ചായിരുന്നു മിനര്‍വ ബിജെപി അംഗത്വം സ്വീകരിച്ചത്. സിപിഐഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച മിനര്‍വ്വ മോഹന്‍ മൂന്നുതവണ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മികച്ച പഞ്ചായത്ത് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

കോണ്‍ഗ്രസില്‍നിന്നും കഴിഞ്ഞ ദിവസം പടിയിറങ്ങി ബിജെപി പാളയത്തിലെത്തിയ പന്തളം പ്രതാപനെയും ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അടൂരിലാണ് പ്രതാപനെ ഇറക്കുന്നത്. തിരൂരില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലന്‍ ഡോ അബ്ദുള്‍ സലാമിനെയും ബിജെപി മത്സരിപ്പിക്കുന്നുണ്ട്.

115 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി ഇന്ന് പ്രഖ്യാപിച്ചത്. കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കും. ഇ ശ്രീധരന്‍ പാലക്കാട് നിന്നും കുമ്മനം രാജശേഖരന്‍ നേമത്ത് നിന്നും മത്സരിക്കും. മാനന്തവാടിയില്‍ സികെ ജാനുവിനെ മത്സരിക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും മണിക്കുട്ടനാണ് അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചത്.

കാട്ടാക്കടയില്‍ പികെ കൃഷ്ണദാസ്, ധര്‍മടത്ത് സി കെ പത്മനാഭന്‍, തൃശൂരില്‍ സുരേഷ് ഗോപി, കാഞ്ഞിരപ്പള്ളിയില്‍ അല്‍ഫോണ്‍സ് കണ്ണന്താനം, തിരുവനന്തപുരത്ത് സി കൃഷ്ണകുമാര്‍, ഇരിഞ്ഞാലക്കുടയില്‍ ജേക്കബ് തോമസ് എന്നിവരാണ് മറ്റ് ചില സ്ഥാനാര്‍ത്ഥികള്‍.

Next Story