Top

ഫോറൻസിക് ഹിന്ദി റീമേക്ക്; മമ്തയുടെ വേഷത്തിൽ രാധിക ആപ്‌തേ, നായകനായി വിക്രാന്ത് മാസേ; മോഷൻ പോസ്റ്റർ

മിനി ഫിലിംസിന്‍റെ ബാനറിൽ മാനസി ബാഗ്‌ളയാണ് ഫോറന്‍സികിന്റെ ഹിന്ദി പതിപ്പ് നിർമ്മിക്കുന്നത്.

27 July 2021 3:48 AM GMT
ഫിൽമി റിപ്പോർട്ടർ

ഫോറൻസിക് ഹിന്ദി റീമേക്ക്; മമ്തയുടെ വേഷത്തിൽ രാധിക ആപ്‌തേ, നായകനായി വിക്രാന്ത് മാസേ; മോഷൻ പോസ്റ്റർ
X

ടൊവിനോ തോമസിന്റെ ‘ഫോര്‍സിക്’ എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഒരുങ്ങുന്നു എന്ന വാർത്ത സമൂഹ മതങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ എത്തിയിരിക്കുകയാണ്. ചിത്രത്തിലെ നായകനായ ബോളിവുഡ് താരം വിക്രാന്ത് മാസേ തന്നെയാണ് മോഷൻ പോസ്റ്റർ പങ്കുവെച്ചത്.

ടൊവിനോ അവതരിപ്പിച്ച വേഷത്തിലാണ് വിക്രാന്ത് മാസേ എത്തുക. ദീപിക പദുക്കോണിന്റെ ‘ഛപാക്’, രണ്‍വീര്‍ സിങിന്റെ ‘ലുട്ടേര’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് വിക്രാന്ത് മാസേ. മമ്തയുടെ വേഷത്തിൽ അഭിനയിക്കുക രാധികേ ആപ്‌തേ ആയിരിക്കും.

മിനി ഫിലിംസിന്‍റെ ബാനറിൽ മാനസി ബാഗ്‌ളയാണ് ഫോറന്‍സികിന്റെ ഹിന്ദി പതിപ്പ് നിർമ്മിക്കുന്നത്. ‘ആളുകളെ പിടിച്ചിരുത്തുന്ന ഒരു മികച്ച ചിത്രമാണ് ‘ഫോറെന്‍സിക്. അതോടൊപ്പം തന്നെ ഒരു എന്റര്‍ടെയ്‌നര്‍ കൂടിയാണ്. മിനി ഫിലിംസുമായി ഈ ചിത്രം ചെയ്യാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. ഹിന്ദി പതിപ്പില്‍ കേന്ദ്ര കഥാപാത്രമാവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്, എന്നാണ് വിക്രാന്ത് ചിത്രത്തിന്റെ പ്രഖ്യാപനവേളയിൽ പറഞ്ഞത്.

അഖില്‍ പോളും, അനസ് ഖാനുമാണ് ‘ഫോറന്‍സിക്’ സംവിധാനം ചെയ്തത്. തിരക്കഥയും ഇവര്‍ തന്നെയാണ് രചിച്ചത്. അഖില്‍ ജോര്‍ജാണ് ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത്. ജൂവിസ് പ്രൊഡക്ഷന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ ടൊവിനോ തോമസ്, മംമ്ത മോഹന്‍ദാസ്, സൈജു കുറിപ്പ് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങള്‍. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ചിത്രം പുറത്തിറങ്ങിയത്.

Popular

    Next Story