Top

ബാഴ്‌സയിലേക്ക് തിരിച്ചെത്താന്‍ വേണ്ടി ബ്രസീലിനെയും ഉപേക്ഷിച്ചു; തുറന്നുപറഞ്ഞു ചാവി

2019 മുതല്‍ ഖത്തര്‍ ക്ലബ് അല്‍ സാദിന്റെ പരിശീലകനായിരുന്നു ചാവി. എസ്പാന്യോളിനെതിരെ ലാ ലിഗ മത്സരത്തിലാകും ബാഴ്‌സ പരിശീലകനായി ചാവിയുടെ അരങ്ങേറ്റം.

9 Nov 2021 12:03 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബാഴ്‌സയിലേക്ക് തിരിച്ചെത്താന്‍ വേണ്ടി ബ്രസീലിനെയും ഉപേക്ഷിച്ചു; തുറന്നുപറഞ്ഞു ചാവി
X

സ്പാനിഷ് ക്ലബ് ബാഴ്‌സലോണയുടെ പരിശീലകനായി ക്ലബിന്റെയും സ്‌പെയിന്റെയും ഇതിഹാസ താരം ചാവി ഹെര്‍ണാണ്ടസ് ചുമതലയേറ്റു. കളിഞ്ഞ ദിവസമാണ് ചാവിയെ ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ നൗക്യാമ്പില്‍ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.

തുടര്‍ന്ന് സംസാരിച്ച ചാവി താന്‍ ഈ ഒരു മുഹൂര്‍ത്തനത്തിനായി കാത്തിരിക്കുകയായിരുന്നെന്നും അതിനായി ബ്രസീല്‍ ദേശീയ ടീമിന്റെയടക്കം പല ഓഫറുകളും നിരസിച്ചെന്നും വെളിപ്പെടുത്തി.

''ഞാന്‍ ബ്രസീല്‍ ഫുട്‌ബോള്‍ അധികൃതരുമായി സംസാരിച്ചിരുന്നു. അവര്‍ എന്നെ സമീപിച്ചതാണ്. നിലവിലെ ബ്രസീല്‍ പരിശീലകന്‍ ടിറ്റെയുടെ സഹപരിശീലകനായി ചുമതലയേറ്റ് പിന്നീട് ഖത്തര്‍ ലോകകപ്പിന് ശേഷം മുഖ്യപരിശീലകന്റെ ചുമതലയേറ്റെടുക്കാനായിരുന്നു ഓഫര്‍, എന്നാല്‍ ബാഴ്‌സ പരിശീലകനാകുക എന്നതായിരുന്നു എന്റെ ആഗ്രഹം. അതിനാല്‍ ഞാന്‍ അഅവരോടു നോ പറഞ്ഞു'' -ചാവി വിശദീകരിച്ചു.

2019 മുതല്‍ ഖത്തര്‍ ക്ലബ് അല്‍ സാദിന്റെ പരിശീലകനായിരുന്നു ചാവി. എസ്പാന്യോളിനെതിരെ ലാ ലിഗ മത്സരത്തിലാകും ബാഴ്‌സ പരിശീലകനായി ചാവിയുടെ അരങ്ങേറ്റം.




Next Story