Top

പ്രതിരോധം കടുപ്പിച്ച് ബ്ലാസ്റ്റേഴ്സ്; കേരളത്തിന്‍റെ പുതിയ വിദേശ സൈനിങ്ങ് വിക്ടര്‍ മൊംഗോയെക്കുറിച്ച് അറിയേണ്ടതെല്ലാം

13 July 2022 11:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രതിരോധം കടുപ്പിച്ച് ബ്ലാസ്റ്റേഴ്സ്; കേരളത്തിന്‍റെ പുതിയ വിദേശ സൈനിങ്ങ്  വിക്ടര്‍ മൊംഗോയെക്കുറിച്ച് അറിയേണ്ടതെല്ലാം
X

കൊച്ചി : കേരളാ ബ്ലാസ്റ്റേഴ്സ് സീസണിലെ രണ്ടാമത്തെ വിദേശ സൈനിങ്ങ് നടത്തി. സ്പാനിഷ് പ്രതിരോധനിരതാരം വിക്ടര്‍ മൊംഗിലാണ് ബ്ലാസ്റ്റേഴ്സിലെ പുതിയ വിദേശി. ഐഎസ്എല്‍ ടീമായ ഒഡീഷ എഫ്‌ സിയില്‍ നിന്നാണ് മൊ​ഗിൽ കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത്. 2023 വരെയാണ് കരാർ. 29കാരനായ താരം സ്പാനിഷ് ക്ലബായ വല്ലാഡോലിഡിനൊപ്പമാണ് കരിയര്‍ ആരംഭിച്ചത്. 2011-12 സീസണില്‍ സീനിയര്‍ ടീമിനെ പ്രതിനിധീകരിക്കുന്നതിന് മുമ്പ് ബി ടീമിലും കളിച്ചു.

അത്‌ലറ്റിക്കോ മാഡ്രിഡ് ബി ടീം ഉള്‍പ്പെടെ സ്‌പെയിനിലെ വിവിധ ക്ലബ്ബുകള്‍ക്കായും താരം ബൂട്ടുകെട്ടി. തുടര്‍ന്ന് 2019ല്‍ ജോര്‍ജിയന്‍ പ്രൊഫഷണല്‍ ക്ലബ്ബായ എഫ്‌സി ഡൈനമോ ടബ്‌ലീസിയില്‍ ചേര്‍ന്നു. ജോര്‍ജിയയില്‍ ഡൈനമോ ടബ്‌ലീസിയെ കിരീടം നേടുന്നതിൽ നിർണായകമായ സ്വാധീനമായിരുന്നു വിക്ടര്‍. യൂറോപ്പ ലീഗിലും വിക്ടർ ക്ലബ്ബിനെ പ്രതിനിധീകരിച്ചു. പ്രതിരോധ നിരയിലും മിഡ്ഫീല്‍ഡിലും കളിക്കാറുള്ള ഈ സെന്റര്‍ ബാക്ക്, 2019-20 സീസണിൽ എടികെയിലെത്തിയിരുന്നു. 2020 സീസണിന് ശേഷം ഡൈനാമോ ടബ്‌ലീസിയിൽ കളിച്ചു. എന്നാല്‍ 2021ല്‍ വിക്ടർ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് മടങ്ങുകയായിരുന്നു. ഒഡീഷയുടെ ക്യാപ്റ്റനായിട്ടായിരുന്നു വിക്ടറിന്റെ ഐഎസ്എല്ലിലേക്കുള്ള മടങ്ങിവരവ്.

സ്പാനിഷ് അണ്ടര്‍-17 ദേശീയ ടീമിനെയും വിക്ടര്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച ബ്ലാസ്റ്റേഴ്സ് ​ഗ്രീക്ക് താരം അപ്പോസ്‌തൊലോസ് ജിയാനുവിനെ ടീമിലെത്തിച്ചിരുന്നു. മാര്‍ക്കോ ലെസ്‌കോവിച്ചിനൊപ്പം മൊംഗിലും ചേരുന്നതോടെ കേരളത്തിന്റെ പ്രതിരോധം കൂടുതൽ ശക്തമാകുമെന്നാണ് കരുതുന്നത്.

story highlights : The Spanish defender Victor Mongi has signed a contract with Kerala Blasters

Next Story