'ഹയ്യാ ഹയ്യാ ഹാ...' ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി
അമേരിക്കന്‍ ഗായകന് ട്രിനിഡാഡ് കര്‍ഡോണ, നൈജീരിയന്‍ ഗായകന് ഡേവിഡോ, ഖത്തറി സംഗീതജ്ഞയും സ്റ്റേജ് ആര്‍ട്ടിസ്റ്റുമായ ഐഷ എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.
1 April 2022 1:03 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കാല്‍പ്പന്ത് ആവേശങ്ങള്‍ക്ക് താളം പകരാന്‍ ഖത്തറില്‍ നടക്കുന്ന 2022 ഫുട്ബോള്‍ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി ഫിഫ. ''ഹയ്യാ.. ഹയ്യാ...'' എന്നു തുടങ്ങുന്ന ഗാനം അമേരിക്കന്‍ ഗായകന് ട്രിനിഡാഡ് കര്‍ഡോണ, നൈജീരിയന്‍ ഗായകന് ഡേവിഡോ, ഖത്തറി സംഗീതജ്ഞയും സ്റ്റേജ് ആര്‍ട്ടിസ്റ്റുമായ ഐഷ എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.
അമേരിക്കന്‍-ആഫ്രിക്കന്‍-മധ്യേഷന്‍ സംഗീത് മിശ്രിതത്തിലൂടെ എങ്ങനെ സംഗീതത്തിനും ഫുട്ബോളിനും ലോകത്തെ ഒന്നിപ്പിക്കാന്‍ കഴിയും എന്നതാണ് വെളിവാകുന്നതെന്നു ഗാനം പുറത്തിറക്കിക്കൊണ്ട് ഫിഫ വ്യക്തമാക്കി. ഇന്നു രാത്രി ദോഹയില്‍ നടക്കുന്ന ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പിന്റെ വേദിയില്‍ ഗാനം ഔദ്യോഗികമായി അവതരിപ്പിക്കും. ഫിഫയുടെ ഔദ്യോഗിക വെബ്സൈറ്റു വഴി അതിനു മുമ്പേ തന്നെ ഗാനം പുറത്തുവിട്ടിട്ടുണ്ട്.
1962 ചിലി ലോകകപ്പ് മുതലാണ് ഫിഫ ഔദ്യോഗിക ലോകകപ്പ് ഗാനങ്ങളും പ്രൊമോഷണല്‍ ഗാനങ്ങളും ഇറക്കിത്തുടങ്ങിയത്... പിന്നീടിങ്ങോട്ട് 15 ലോകകപ്പുകള്‍ക്കു വേണ്ടി വിവിധ ഭാഷകളിലായി 50 ഓളം ഗാനങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഏറ്റവും ഒടുവിലത്തേതാണ് ഖത്തര്‍ ലോകകപ്പിനായി തയാറാക്കിയിരിക്കുന്ന ഹയ്യാ ഹയ്യാ എന്ന ഗാനം.