Top

അല്‍വാരോ വാസ്‌ക്വസിന് പകരക്കാരനായി കേരളാ ബ്ലാസ്റ്റേഴ്‌സിലേക്ക് പോര്‍ച്ചുഗീസ് താരമെത്തുന്നു

30 Jun 2022 1:39 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അല്‍വാരോ വാസ്‌ക്വസിന് പകരക്കാരനായി കേരളാ ബ്ലാസ്റ്റേഴ്‌സിലേക്ക് പോര്‍ച്ചുഗീസ് താരമെത്തുന്നു
X

ആല്‍വാരോ വാസ്‌ക്വസിന് പകരം കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റ നിരയിലേക്ക് പോര്‍ച്ചുഗീസ് താരമെത്തുന്നു. പോളിഷ് ക്ലബ്ബ് ലേഗാ വാര്‍സ്വാവയുടെ മുന്നേറ്റനിരത്താരം റാഫാ ലോപ്പസിനായിട്ടാണ് ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമം. ലോപ്പസിനായി ബ്ലാസ്റ്റേഴ്‌സ് പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍ ലോപ്പസിന് ഓസ്‌ട്രേലിയയില്‍ നിന്നും ഓഫറുണ്ട്. പോര്‍ച്ചുഗലിനായി അണ്ടര്‍-20യില്‍ കളിച്ചിട്ടുള്ള കളിക്കാരണ് ലോപ്പസ്. 11 മത്സരങ്ങളില്‍ ദേശീയ ടീമിനായി കളിച്ചു.

പോളിഷ് ലീഗില്‍ കഴിഞ്ഞ സീസണില്‍ 27 കളികളില്‍ നിന്ന് അഞ്ച് ഗോളുകളും രണ്ട് അസിസ്റ്റുകളും ലോപ്പസിന്റെ അക്കൗണ്ടിലുണ്ട്. ചാമ്പ്യന്‍സ് ലീഗ് ക്വാളിഫയറിലും യൂറോപ്പ ലീഗിലും കളിച്ചിട്ടുണ്ട് 30 കാരന്‍. കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് ക്വളിഫയറില്‍ ലെസസ്റ്റര്‍ സിറ്റി, നാപോളി, സ്പാര്‍ട്ടക് മോസ്‌കോ എന്നീ ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് വാര്‍സ്വാവ ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍ ലീഗില്‍ മുന്നേറാന്‍ ടീമിനായില്ല.

story highlifgts : The Portuguese star is coming to Kerala Blasters

Next Story