Top

'സ്വകാര്യ വിമാനം, 80 കോടി ബോണസ്'; ബാഴ്‌സയില്‍ തുടരാന്‍ മെസ്സി മുന്നോട്ട് വെച്ചത് ഒമ്പത് ഡിമാന്‍ഡുകള്‍

2004 മുതല്‍ കാറ്റലോണിയന്‍ കുപ്പായത്തില്‍ സുപരിചിതനാണ് മെസി

21 Sep 2022 6:24 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്വകാര്യ വിമാനം, 80 കോടി ബോണസ്; ബാഴ്‌സയില്‍ തുടരാന്‍ മെസ്സി മുന്നോട്ട് വെച്ചത് ഒമ്പത് ഡിമാന്‍ഡുകള്‍
X

ഫുട്‌ബോള്‍ ആരാധകരെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച ട്രാന്‍സ്ഫറാണ് ലയണല്‍ മെസിയുടെ ബാഴ്‌സയില്‍ നിന്നുളള വിടവാങ്ങല്‍. 2020ല്‍ കരാര്‍ പുതുക്കുന്നതില്‍ മെസിയും ബാഴ്‌സയും ആദ്യം പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷത്തിന് ശേഷമായിരുന്നു മെസിയുടെ വിടവാങ്ങല്‍. കണ്ണീരോടെയായിരുന്നു മെസ്സിയുടെ വിടവാങ്ങല്‍ പ്രസംഗം. 2004 മുതല്‍ കാറ്റലോണിയന്‍ കുപ്പായത്തില്‍ സുപരിചിതനാണ് മെസി. എന്നാല്‍ ക്ലബ്ബില്‍ തുടരാന്‍ മെസി ഒമ്പത് ഡിമാന്‍ഡുകള്‍ മുന്നോട്ട് വെച്ചിരുന്നതായാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.

ബാഴ്‌സക്കായി 672 ഗോളുകള്‍ നേടിയ മെസി, 10 ലാലിഗ, ആറ് കോപ്പ ഡെല്‍ റെയ്‌സ്, നാല് ചാംപ്യന്‍സ് ലീഗ്, മൂന്ന് ക്ലബ്ബ് ലോകകപ്പിലും മുത്തമിട്ടു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ ബാഴ്‌സ കടന്ന് പോകുന്നതിനാല്‍ സാലറിയുടെ 50 ശതമാനം കുറയ്ക്കാന്‍ തയ്യാറായിരുന്നു. മെസ്സി മുന്നോട്ട് വെച്ച ഡിമാന്‍ഡുകള്‍ താഴെ പറയുന്നവയാണെന്ന് ചില ഫുട്‌ബോള്‍ സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

മെസ്സിയുടെ ഡിമാന്‍ഡുകള്‍,


1. മൂന്ന് വര്‍ഷത്തെ പുതിയ കരാര്‍,

മൂന്ന് വര്‍ഷത്തേക്ക് കരാര്‍ പുതുക്കാന്‍ മെസ്സി ആഗ്രഹിച്ചിരുന്നു. 33കാരനായിരുന്ന താരം ദീര്‍ഘകാല കരാറായിരുന്നു ലക്ഷ്യമിട്ടിരുന്നത്. സാധാരണ രീതിയില്‍ 30 കഴിഞ്ഞ താരങ്ങള്‍ക്ക് ഒരു വര്‍ഷത്തേ കരാറാണ് ക്ലബ്ബുകള്‍ മുന്നോട്ട് വെയ്ക്കാറ്.

2.ലൂയിസ് സുവാരസിന് പ്രൈവറ്റ് ബോക്സ്,

അടുത്ത സുഹ്യത്തായ ലൂയിസ് സുവാരസിനും മെസ്സിക്കുമായി ഒരു പ്രൈവറ്റ് ബോക്‌സ് മെസി ആവശ്യപ്പെട്ടന്നാണ് വിവരം. ക്യാംപ് നൗവില്‍ ഇരുവര്‍ക്കുമായി പ്രത്യേക സ്‌പേസ് അതാണ് പ്രൈവെറ്റ് ബോക്‌സ്. 2014ലാണ് സുവാരസ് ബാഴ്‌സയില്‍ എത്തിയത്.

3. 10 മില്യന്‍ യൂറോ ബോണസ്,

10 മില്യന്‍ യൂറോ ബോണസ് നല്‍കാന്‍ മെസ്സി ആവശ്യപ്പെട്ടു. എന്നാല്‍ ബോണസ് നല്‍കാന്‍ ബാഴ്‌സക്കായില്ല

4.റിലീസ് കോസ്റ്റ് ഒഴിവാക്കണം,

കോണ്‍ട്രാക്റ്റിലെ നിയമങ്ങള്‍ എളുപ്പമാകണമെന്ന് മെസ്സി ആഗ്രഹിച്ചിരുന്നു. ഇതിന്റെ ഭാഗമായി റിലീസ് കോസ്റ്റ് 700 ദശലക്ഷം യൂറോയില്‍ നിന്ന് 10000 യൂറോയാക്കി കുറക്കാന്‍ മെസ്സി ആഗ്രഹിച്ചിരുന്നു.

5.ക്രിസ്മസ്സിന് പ്രൈവറ്റ് ജെറ്റ്,

അവധിക്കായി അര്‍ജന്റീനയില്‍ പോയി വരുവാന്‍ പ്രൈവറ്റ് ജെറ്റ് വേണമെന്ന് മെസ്സി ആവശ്യപ്പെട്ടു

6. ശമ്പളം വര്‍ദ്ധനവും നികുതിയും,

സ്പാനിഷ് സര്‍ക്കാര്‍ നികുതി ഉയര്‍ത്താന്‍ തീരുമാനിച്ചാല്‍ ശമ്പളം അതേപടി തുടരണമെന്ന് മെസ്സി ആഗ്രഹിച്ചു.

7. കുറയ്ക്കുന്ന ശമ്പളം പലിശ സഹിതം തിരിച്ചുകിട്ടണം,

കുറക്കുന്ന ശമ്പളം പലിശ അടക്കം തിരിച്ച് കിട്ടണം കൊവിഡിനെ തുടര്‍ന്ന്് പല താരങ്ങളും ശമ്പളം കുറക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍ മുഴുവന്‍ ശമ്പളം പലിശ സഹിതം വേണമെന്നായിരുന്നു മെസ്സിയുടെ നിലപാട്.

8. പേഴ്‌സണല്‍ സെക്രട്ടറി തുടരണം,

പെപ് കൊസ്റ്റയെന്ന പേഴ്‌സണല്‍ സെക്രട്ടറി ബാഴ്‌സയില്‍ മെസ്സിക്കുണ്ടായിരുന്നു. പ്രതിസന്ധിയില്‍ കൊസ്റ്റയുടെ ജോലി പ്രതിസന്ധിയിലായപ്പോള്‍ സെക്രട്ടറിയെ തുടരാന്‍ മെസ്സി ആഗ്രഹിച്ചിരുന്നു.

9. സഹോദരന് കമ്മീഷന്‍,

അന്‍സു ഫാറ്റിയെ പ്രതിനീകരിച്ചിരുന്നത് മെസ്സിയുടെ സഹോദരനായ റോഡ്രിഗോയിരുന്നു. ഇതിന് കമ്മീഷന്‍ വേണമെന്ന് മെസ്സി ആവശ്യപ്പെട്ടു.

STORY HIGHLIGHTS: The nine demands Lionel Messi made to stay at Barcelona

Next Story