Top

ബാഴ്‌സലോണ ജഴ്‌സിയില്‍ വീണ്ടും പന്ത് തട്ടി ആരാധകരുടെ കുന്‍; ഫുട്‌ബോളിലേക്ക് മടങ്ങിവരന്‍ ആഗ്രഹം പറഞ്ഞ് അഗ്യൂറോ

അഗ്യൂറോ പന്ത് തട്ടുന്ന പടം മാഞ്ചസ്റ്റര്‍ സിറ്റി ഫാന്‍സ് ഏറ്റെടുത്തു

10 Jun 2022 12:11 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബാഴ്‌സലോണ ജഴ്‌സിയില്‍ വീണ്ടും പന്ത് തട്ടി ആരാധകരുടെ കുന്‍; ഫുട്‌ബോളിലേക്ക് മടങ്ങിവരന്‍ ആഗ്രഹം പറഞ്ഞ് അഗ്യൂറോ
X

ഹൃദ്രോഗത്തെത്തുടര്‍ന്ന് ഫുട്‌ബോളില്‍ നിന്ന് വിരമിച്ച അര്‍ജന്റീനയുടെ മുന്നേറ്റനിര താരം സെര്‍ജിയോ അഗ്യൂറോ വീണ്ടും കളിക്കളത്തില്‍. മിയാമിയില്‍ ബാഴ്‌സലോണ ജഴ്‌സിയിലാണ് അഗ്യൂറോ പന്ത് തട്ടുന്നത്. ഫുട്‌ബോളിലേക്ക് തിരിച്ചു വരാനുള്ള ആഗ്രഹവും അഗ്യൂറോ വെളിപ്പെടുത്തി. ' ഒരിക്കല്‍ ഫുട്‌ബോളിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നു' അഗ്യൂറോ പറഞ്ഞു.

അഗ്യൂറോ പന്ത് തട്ടുന്ന പടം മാഞ്ചസ്റ്റര്‍ സിറ്റി ഫാന്‍സ് ഏറ്റെടുത്തു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇതിഹാസ താരമായ അഗ്യൂറോ കഴിഞ്ഞ വര്‍ഷം ബാഴ്‌സലോണയിലേക്ക് പോയിരുന്നു. എന്നാല്‍ ഹൃദ്രോഗത്തെത്തുടര്‍ന്ന് ഡിസംബറില്‍ 33-ാം വയസില്‍ അഗ്യൂറോ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചിരുന്നു.ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ പരിശീലക സംഘത്തില്‍ അഗ്യൂറോയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

story highlights : sergio Aguero was playing football in Miami

Next Story

Popular Stories