മാനെ പരുക്കിന്റെ പിടിയില്‍; ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്
പരുക്കിന്റെ പിടിയിലാണെങ്കിലും കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച സെനഗലിന്റെ ഇരുപത്തിയാറംഗ ലോകകപ്പ് ടീമില്‍ മാനെക്ക് പരിശീലകന് ഇടം നല്‍കിയിരുന്നു
18 Nov 2022 3:04 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കാലിന് പരുക്കേറ്റ സെനഗല്‍ സൂപ്പര്‍ താരം സാദിയോ മാനെക്ക് ഖത്തര്‍ ലോകകപ്പ് നഷ്ടമാകും. സെനഗല്‍ ഫെഡറേഷനാണ് ഈ വിവരം ഔദ്യോഗികമായി പുറത്ത് വിട്ടത്. ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികള്‍ക്ക് വലിയ നിരാശ സമ്മാനിക്കുന്ന വാര്‍ത്തയാണിത്.
ജര്‍മ്മന്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കിന്റെ താരമായ മാനെക്ക്, വെര്‍ഡര്‍ ബ്രമനെതിരെ കളിക്കുന്നതിനിടെയായിരുന്നു പരുക്കേറ്റത്. പരുക്കിനെത്തുടര്‍ന്ന് മത്സരത്തിന്റെ ഇരുപതാം മിനുറ്റില്‍ മൈതാനം വിടാന്‍ അദ്ദേഹം നിര്‍ബന്ധിതനായിരുന്നു.
അതേ സമയം പരുക്കിന്റെ പിടിയിലാണെങ്കിലും കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച സെനഗലിന്റെ ഇരുപത്തിയാറംഗ ലോകകപ്പ് ടീമില്‍ മാനെക്ക് പരിശീലകന് ഇടം നല്‍കിയിരുന്നു. ആദ്യ മത്സരങ്ങള്‍ നഷ്ടപ്പെട്ടാലും പിന്നീട് മാനെ കളിക്കത്തിലേക്ക് മടങ്ങി എത്തുമെന്നായിരുന്നു ഈ സമയം പുറത്ത് വന്ന റിപ്പോര്‍ട്ട്. എന്നാല്‍ പരുക്കില്‍ നിന്ന് മോചിതനാവാന്‍ താരത്തിന് അല്പം കൂടി സമയം വേണ്ടിവരുമെന്ന് വ്യക്തമായതോടെ അദ്ദേഹത്തിന് ലോകകപ്പില്‍ നിന്ന് പുറത്തേക്കുള്ള വഴി തുറക്കപ്പെടുകയായിരുന്നു.
Story highlights: Sadio Mane out from the Senegal's world cup 2022 sqaud