ഖത്തര്‍ ലോകകപ്പ് ടിക്കറ്റുകള്‍ക്ക് റെക്കോർഡ് വില്‍പ്പന; താമസക്കാർക്ക് പരമ്പരാഗത ടെന്റുകള്‍ മുതല്‍
23 Jun 2022 8:06 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഖത്തര്‍ ലോകകപ്പില്‍ 1.2 മില്യന്‍ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞതായി ചീഫ് ഓര്‍ഗനൈസര്‍ ഹസ്സന് അല്‍ ഥാവദി. ലോകകപ്പ് ടിക്കറ്റ് വില്‍പ്പനയില്‍ ഇത് റെക്കോര്‍ഡാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഓണ്‍ലൈനായി 40 മില്യന്‍ ആവശ്യക്കാരാണ് ടിക്കറ്റിനായി അപേക്ഷിച്ചത്. ഖത്തര്‍ ലോകകപ്പിന എത്താന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫിഫക്കും സ്പോണ്‍സര്‍മാര്‍ക്കുമായി ഒരു മില്യന്‍ ടിക്കറ്റുകള്‍ മാറ്റിവെച്ചിട്ടുണ്ട്. മത്സരം കാണാനെത്തുന്നവര്‍ക്ക് 130,000 മുറികളാണ് ഹോട്ടലുകളില്‍ സജ്ജമാക്കിയിരിക്കുന്നത്. 1,000 പരമ്പരാഗത ടെന്റുകളും ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നവംബര്‍-ഡിസംബര്‍ മാസമാണ് ഖത്തറില്‍ ലോകകപ്പ് നടക്കുന്നത്. എട്ട് സ്റ്റേഡിയത്തിലായി നടക്കുന്ന ലോകകപ്പിനെക്കുറിച്ച് നിരവധി ആശങ്കകള്‍ വിവിധ രാജ്യങ്ങളിലുള്ളവര്‍ പങ്കുവെക്കുന്നുണ്ട്. 2.4 മില്യനാണ് പ്രധാന നഗരമായ ദോഹയിലെ ജനസംഖ്യ. 32 ടീമുകള്‍ മത്സരിക്കുന്ന ലോകത്തെ ഏറ്റവും വലിയ ടൂര്‍ണമെന്റിനുവേണ്ട ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെയുണ്ടോ എന്ന ചര്‍ച്ച സജീവമാണ്. ഓരോ കളിക്കും ഒരു ലക്ഷത്തിനടുത്ത് കാണികളെത്തും. മാത്രമല്ല പല സ്റ്റേഡിയങ്ങളും അടുത്തടുത്തുമാണ്. അതിനാല്‍ ദോഹയിലേക്ക് കാണികള്‍ മാത്രമായി ലക്ഷക്കണക്കിനാളുകള്‍ എത്തുമെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം 80,000 ടിക്കറ്റ് മാത്രമുള്ള ഫിഫാ ലോകകപ്പ് ഫൈനല്‍ മത്സരം കാണാന്‍ 30 ലക്ഷമാണ് അപേക്ഷകള്‍. ഡിസംബര്‍ 18ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തില്‍ ലാറ്റിനമേരിക്കന്‍ ടീമുകളായ അര്‍ജന്റീന മെക്സിക്കോ മത്സരത്തിനാണ് ഏറ്റവും കൂടുതല്‍ അപേക്ഷകരെന്നാണ് ലഭിക്കുന്ന വിവരം. 25 ലക്ഷം പേരാണ് ഈ മത്സരത്തിന് അപേക്ഷിച്ചിരിക്കുന്നത്. നവംബര്‍ 26ന് ലൂസൈല്‍ സ്റ്റേഡിയത്തിലാണ് ഈ മത്സരവും. ഗ്രൂപ്പ് ഘട്ടത്തിലെ ഇംഗ്ലണ്ട് യു എസ് മത്സരത്തിനും അപേക്ഷകരുടെ തള്ളിക്കയറ്റമാണ്. 15 ലക്ഷത്തിന് മുകളിലാണ് അപേക്ഷകര്‍. 60,000 മാത്രമാണ് ഈ സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി.
FIFA World Cup 2022-Qatar All stadium's 🥵🏆#FIFAWorldCupQatar2022 #stadium #FIFAWorldCup pic.twitter.com/HZXpK9oggD
— AfroMambo (@afro_mambo) June 14, 2022
story highlights : record-breaking demand for Qatar World Cup Ticket: Chief organiser Hassan Al-Thawadi