ലീപ്സിഗിന് മുന്നില്‍ അടിപതറി റയല്‍; മെസ്സിയുടെ ഡബിളില്‍ ഗോള്‍മഴ തീര്‍ത്ത് പിഎസ്ജി, സിറ്റിക്ക് സമനില
ഗ്രൂപ്പ് എച്ചില് നടന്ന മറ്റൊരു മത്സരത്തില്‍ യുവന്റസിനെ പരാജയപ്പെടുത്തി ബെന്‍ഫിക്ക
25 Oct 2022 9:18 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ജര്‍മ്മന്‍ ക്ലബായ ആര് ബി ലീപ്സിഗിന് മുന്നില്‍ അടിപതറി റയല്‍ മാഡ്രിഡ്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു സ്പാനിഷ് വമ്പന്മാര്ക്കെതിരെ ലീപ്സിഗിന്റെ വിജയം. 13-ാം മിനുട്ടില്‍ യോക്കോ ഗ്വാര്‍ഡിയോളിലൂടെ ലീപ്സിഗാണ് മുന്നിലെത്തിയത്.
18-ാം മിനുട്ടില്‍ ക്രിസ്റ്റഫറിലൂടെ രണ്ടാം ഗോളും സ്വന്തമാക്കി ലീപ്സിഗ് റയലിനെ വിറപ്പിച്ചു. ആദ്യ പകുതി അവസാനിക്കും മുമ്പ്് ബ്രസീലിയന്‍ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറിലൂടെ റയല്‍ ഒരു ഗോള്‍ മടക്കി. എന്നാല്‍ 81-ാം മിനുട്ടില്‍ ടിമോ വെര്‍ണറിലൂടെ മൂന്നാം ഗോള്‍ സ്വന്മാക്കിയ ജര്‍മ്മന്‍ ക്ലബ് വിജയിത്തിലേക്കെത്തുകയായിരുന്നു. അധികസമയത്ത് ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് റോഡ്രിഗോ റയലിന്റെ രണ്ടാം ഗോള്‍ സ്വന്തമാക്കി.
ഗ്രൂപ്പ് എച്ചില് നടന്ന മത്സരത്തില്‍ പിഎസ്ജിക്ക് വമ്പന്‍ ജയം. മക്കാബി ഹൈഫക്കതിരെ 7-2 നായിരുന്നു പിഎസ്ജിയുടെ ജയം. ഫ്രഞ്ച് വമ്പന്മാര്ക്കാര്ക്കായി സൂപ്പര്‍ താരം ലയണല്‍ മെസിയും എംബാപ്പെയും രണ്ട് ഗോളുകള്‍ സ്വന്തമാക്കിയപ്പോള്‍ നെയ്മറും സോളറും ഓരോ ഗോള്‍ വീതം നേടി.
ഗ്രൂപ്പ് എച്ചില് നടന്ന മറ്റൊരു മത്സരത്തില്‍ യുവന്റസിനെ പരാജയപ്പെടുത്തി ബെന്‍ഫിക്ക. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ഇറ്റാലിയന്‍ വമ്പന്മാര്ക്കെതിരെ ബെന്‍ഫിക്കയുടെ ജയം.ഗ്രൂപ്പ് ജിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ബൊറൂസിയ ഡോര്‍ട്മുണ്ട് സമനിലയില്‍ തളച്ചു. കളിയിലുടനീളം സിറ്റി ആധിപത്യം നേടിയെങ്കിലും ഗോള്‍ നേടാനാകാതെ പോകുകയായിരുന്നു.
🤯 What a night in the Champions League!
— UEFA Champions League (@ChampionsLeague) October 25, 2022
👏 Chelsea, Dortmund, Paris, and Benfica all qualify for the round of 16... #UCL
Story highlights: Real Madrid loss in Champions league