മെസി പോയാല്‍ സലയെ കൊണ്ടുവരും; നീക്കങ്ങള്‍ തുടങ്ങി ഫ്രഞ്ച് ക്ലബ് പി.എസ്.ജി.
ലിവര്‍പൂളുമായുള്ള കരാര്‍ പുതുക്കാന്‍ ഈജിപ്ഷ്യന്‍ താരമായ സല ഇതുവരെ തയാറായിട്ടില്ല.
2 April 2022 1:24 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അര്ജന്റീന് ഇതിഹാസ താരം ലയണല്‍ മെസി അടുത്ത സീസണില്‍ ക്ലബ് വിട്ടാല്‍ പകരം ലിവര്‍പൂള്‍ താരം മുഹമ്മദ് സലയെ എത്തിക്കാന്‍ നീക്കം നടത്തി ഫ്രഞ്ച് ക്ലബ് പി.എസ്.ജി. വരുന്ന സീസണില്‍ മെസി ഫ്രഞ്ച് ലീഗ് വിട്ട് മേജര്‍ സോക്കര്‍ ലീഗില്‍ ഡേവിഡ് ബെക്കാമിന്റെ ടീമിലേക്കു പോകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് നീക്കം.
ലിവര്‍പൂളുമായുള്ള കരാര്‍ പുതുക്കാന്‍ ഈജിപ്ഷ്യന്‍ താരമായ സല ഇതുവരെ തയാറായിട്ടില്ല. കരാര്‍ പുതുക്കാന്‍ സാധ്യത കുറവാണെന്നു റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പി.എസ്.ജിയുടെ നീക്കമെന്നു ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ സലായെ സ്വന്തമാക്കുക പിഎസ്ജിയെ സംബന്ധിച്ച് അത്ര എളുപ്പമല്ല. സാവിയുടെ കീഴില്‍ കുതിക്കുന്ന ബാഴ്സലോണ താരത്തില്‍ താല്പര്യം പ്രകടിപ്പിച്ചതിനു പുറമെ സലാക്കും സ്പെയിനിലെത്താന്‍ താല്പര്യമുണ്ട്.
അതേസമയം മെസിക്കു പിന്നാലെ മറ്റൊരു മുന്‍ ബാഴ്സ താരമായ ലൂയിസ് സുവാരസിനെയും നിലവില്‍ ബാഴ്സലോണയില്‍ കളിക്കുന്ന സെര്‍ജിയോ ബുസ്ക്വറ്റ്സ്, ജോര്‍ഡി ആല്‍ബ എന്നിവരെയും ബെക്കാമിന്റെ ടീമായ ഇന്റര്‍ മിയാമി നോട്ടമിട്ടിട്ടുണ്ട്.