Top

എവര്‍ട്ടണിനോട് സമനില വഴങ്ങിയതില്‍ ഖേദം പ്രകടിപ്പിച്ച് ഗാര്‍ഡിയോള; 'അതാണ് ഫുട്‌ബോള്‍'

സ്വന്തം തട്ടകമായ ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ എവര്‍ട്ടണുമായി 1-1 ന് സമനില പാലിച്ചാണ് രണ്ട് പോയിന്റുകള്‍ മാഞ്ചസ്റ്റര്‍ സിറ്റി നഷ്ടപ്പെടുത്തിയത്

1 Jan 2023 4:43 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എവര്‍ട്ടണിനോട് സമനില വഴങ്ങിയതില്‍ ഖേദം പ്രകടിപ്പിച്ച് ഗാര്‍ഡിയോള; അതാണ് ഫുട്‌ബോള്‍
X

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടണ്‍ എഫ്‌സിയോട് സമനില വഴങ്ങിയതില്‍ ഖേദം പ്രകടിപ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോള. സ്വന്തം തട്ടകമായ ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ എവര്‍ട്ടണുമായി 1-1 ന് സമനില പാലിച്ചാണ് രണ്ട് പോയിന്റുകള്‍ മാഞ്ചസ്റ്റര്‍ സിറ്റി നഷ്ടപ്പെടുത്തിയത്. അതേസമയം സ്റ്റേഡിയത്തിലെത്തിയ കാണികളുടെ സമീപനത്തില്‍ പരാതിയൊന്നുമില്ലെന്ന് മുന്‍ സ്പാനിഷ് മധ്യനിര താരം പറഞ്ഞു.

മത്സരത്തിന്റെ 24-ാം മിനുട്ടില്‍ എര്‍ലിങ് ഹാലണ്ട് നേടിയ ഗോളിലൂടെ മാഞ്ചസ്റ്റര്‍ സിറ്റി മുന്നിലെത്തിയിരുന്നു. എന്നാല്‍ 64-ാം മിനുട്ടില്‍ ഡെമറായ് ഗ്രേയിലൂടെ എവര്‍ട്ടണ്‍ സമനില പിടിക്കുകയായിരുന്നു. 'തീര്‍ച്ചയായും ഞങ്ങള്‍ ഈ മത്സരഫലം പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ അതാണ് ഫുട്‌ബോള്‍. ആദ്യമായല്ല ഇങ്ങനെ സംഭവിക്കുന്നത്. വിജയിക്കുന്നതിനു വേണ്ടി ഞങ്ങള്‍ എല്ലാം ചെയ്തു. പക്ഷേ അവരും വളരെ നന്നായി കളിച്ചു' ഗാര്‍ഡിയോള പറഞ്ഞു.

മാഞ്ചസ്റ്റര്‍ സിറ്റിയെ സമനിലയില്‍ തളച്ചതോടെ ആദ്യ നാല് മത്സരങ്ങള്‍ക്കു ശേഷമുള്ള ആദ്യ പോയിന്റാണ് എവര്‍ട്ടണിന് ലഭിച്ചത്. ലോകകപ്പിന് ശേഷമുള്ള ആദ്യ മത്സരത്തില്‍ വൂള്‍വ്‌സിനോട് 2-1ന് അവര്‍ പരാജയപ്പെട്ടിരുന്നു. 'ഗോള്‍ നേടാനുള്ള അവരുടെ മികച്ച അവസരങ്ങള്‍ ഞങ്ങള്‍ക്ക് തടയാനായെന്ന് എനിക്ക് തോന്നുന്നു' എവര്‍ട്ടണ്‍ പരിശീലകന്‍ ഫ്രാങ്ക് ലാംപാര്‍ഡ് പറഞ്ഞു.

STORY HIGHLIGHTS: Pep Guardiola regrets Manchester City dropped points against Everton

Next Story