Top

ഖത്തര്‍ ലോകകപ്പ് തന്റെ 'അവസാനത്തേത്' നെയ്മര്‍; ഞെട്ടിത്തരിച്ച് ബ്രസീല്‍ ആരാധകര്‍

2002-ല്‍ ഖത്തറില്‍ നടക്കാന്‍ പോകുന്ന ഫുട്‌ബോള്‍ ലോകകപ്പ് തന്റെ കരിയറിലെ അവസാനത്തേതായിരിക്കുമെന്നു സൂചന നല്‍കിയിരിക്കുകയാണ് 29-കാരനായ നെയ്മര്‍. ഫുട്‌ബോളില്‍ തന്നെ കൂടുതല്‍ മനസുറപ്പിച്ചു നിര്‍ത്താന്‍ തനിക്കു കഴിയുമെന്നുറപ്പില്ലാത്തതു കൊണ്ടാണ് ഇതു പറയുന്നതെന്നും താരം വ്യക്തമാക്കി.

10 Oct 2021 4:19 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഖത്തര്‍ ലോകകപ്പ് തന്റെ അവസാനത്തേത് നെയ്മര്‍; ഞെട്ടിത്തരിച്ച് ബ്രസീല്‍ ആരാധകര്‍
X

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബ്രസീല്‍ ആരാധകര്‍ മനസില്‍ ആധിയായി കൊണ്ടുനടന്നത് ഒടുവില്‍ സംഭവ്യം ആകാന്‍ പോകുന്നു. മുമ്പ് ലോകം കീഴടക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഏതാനും ഫുട്‌ബോള്‍ മാന്ത്രികര്‍ പാതിവഴിയില്‍ പരുക്കിന്റെ പിടിയിലും മറ്റും പല കാര്യങ്ങളാലും അവര്‍ക്കു നഷ്ടമായിരുന്നു.

ആ നിരയിലേക്ക് നിലവിലെ സൂപ്പര്‍ താരം നെയ്മര്‍ വീണുപോകരുതേയെന്നായിരുന്നു ആരാധകരുടെ പ്രാര്‍ഥന. എന്നാല്‍ ഇപ്പോള്‍ നെയ്മറിന്റെ തന്നെ പ്രസ്താവന അവരുടെയെല്ലാം ഹൃദയം നുറുക്കുന്നതായി.

2002-ല്‍ ഖത്തറില്‍ നടക്കാന്‍ പോകുന്ന ഫുട്‌ബോള്‍ ലോകകപ്പ് തന്റെ കരിയറിലെ അവസാനത്തേതായിരിക്കുമെന്നു സൂചന നല്‍കിയിരിക്കുകയാണ് 29-കാരനായ നെയ്മര്‍. ഫുട്‌ബോളില്‍ തന്നെ കൂടുതല്‍ മനസുറപ്പിച്ചു നിര്‍ത്താന്‍ തനിക്കു കഴിയുമെന്നുറപ്പില്ലാത്തതു കൊണ്ടാണ് ഇതു പറയുന്നതെന്നും താരം വ്യക്തമാക്കി.

2014-ലെയും 2018-ലെയും ലോകകപ്പുകളില്‍ ബ്രസീല്‍ ടീമിന്റെ കുന്തമുനയായിരുന്നു നെയ്മര്‍. എന്നാല്‍ 2002-ല്‍ നഷ്ടമായ ലോകകിരീടം പിന്നീട് റിയോ ഡീ ജനീറോയിലേക്ക് എത്തിക്കാന്‍ ബ്രസീലിനെ സഹായിക്കാന്‍ നെയ്മര്‍ക്കായിട്ടില്ല.

2014-ലെ ലോകകപ്പില്‍ സെമി ഫൈനലിലും 2018-ല്‍ ക്വാര്‍ട്ടര്‍ ഫൈനലിലും ബ്രസീല്‍ തോറ്റു പുറത്താവുകയായിരുന്നു. അതുകൊണ്ടു തന്നെ അടുത്ത ലോകകപ്പ് കിരീടം നേടാന്‍ താന്‍ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും താരം പറയുന്നു.

''ഇതെന്റെ അവസാനത്തെ ലോകകപ്പായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. ഫുട്‌ബോളില്‍ തന്നെ ശക്തിയോടെ മനസുറപ്പിച്ചു നിര്‍ത്താന്‍ കഴിയുമെന്ന് ഉറപ്പില്ലാത്തതു കൊണ്ടാണ് ഞാനിത് അവസാനത്തേതായിരിക്കും എന്നു പറയുന്നത്''- ഒരഭിമുഖത്തില്‍ താരം പറഞ്ഞു.

ക്ലബ് ഫുട്‌ബോളില്‍ സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ നെയ്മര്‍ക്കു പക്ഷെ ബ്രസീലിയന്‍ ടീമിനൊപ്പം ഒരു കോണ്‍ഫെഡറേഷന്‍ കപ്പ് മാത്രമേ സീനിയര്‍ തലത്തില്‍ നേടാന്‍ കഴിഞ്ഞിട്ടുള്ളൂ. 2019-ലെ കോപ്പ അമേരിക്ക നേടിയത് ബ്രസീല്‍ നേടിയെങ്കിലും പരിക്കു മൂലം താരം സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിരുന്നില്ല.

Next Story

Popular Stories