ഗാരെത് ബെയ്ല് ഇറ്റലിയിലേക്ക്? വെല്‍ഷ് താരത്തിനായി മിലാന് രംഗത്ത്
2 April 2022 3:46 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

റയാല്‍ മാഡ്രിഡിന്റെ വെല്‍ഷ് മുന്നേറ്റ താരം ഗാരെത് ബെയ്ലിനെ നോട്ടമിട്ട് ഇറ്റാലിയന്‍ വമ്പന്മാരായ എ.സി. മിലാന്. ഈ സീസണില്‍ റയലുമായുള്ള കരാര്‍ അവസാനിക്കുന്ന ബെയ്ലിനെ ഫ്രീ ട്രാന്‍സ്ഫറില്‍ സ്വന്തമാക്കാനാണ് മിലാന്റെ ലക്ഷ്യം.
കഴിഞ്ഞ എട്ടു വര്‍ഷങ്ങളായി റയലിന്റെ താരമാണ് ബെയ്ല്. എന്നാല്‍ ടീം മാനേജുമെന്റുമായി അത്ര രസത്തിലല്ലാത്തതിനാല്‍ കഴിഞ്ഞ സീസണില്‍ താരത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ടോട്ടനത്തിന് വായ്പാടിസ്ഥാനത്തില്‍ നല്‍കിയിരുന്നു.
ഈ സീസണ് അവസാനത്തോടെ ബെയ്ലിനെ ഒഴിവാക്കാനാണ് റയലിന്റെ നീക്കം. റയല്‍ കരാര്‍ പുതുക്കുന്നില്ലെങ്കില്‍ ഫ്രീ ഏജന്റായി വരുന്ന ബെയ്ലിനെ അപ്പോള്‍ സ്വന്തമാക്കാനാണ് മിലാന് ശ്രമിക്കുന്നത്. ഇതു സംബന്ധിച്ച് ബെയ്ലിന്റെ ഏജന്റുമായി മിലാന് അധികൃതര്‍ സംസാരിച്ചതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.