Top

'ആശാന്‍' വന്നാല്‍ 'ശിഷ്യന്‍' ഇങ്ങനെ അല്ലാതാകുമോ; ഫുട്‌ബോള്‍ ലോകം ഏറ്റെടുത്ത ആ നിമിഷങ്ങള്‍ ഇതാ...

മത്സരത്തിന് തൊട്ടുമുന്‍പ് ഫുട്‌ബോള്‍ ആരാധകരുടെ മനം നിറയ്ക്കുന്ന രംഗത്തിാണ് പാരീസ് സാക്ഷീയായത്.

20 Oct 2021 9:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആശാന്‍ വന്നാല്‍ ശിഷ്യന്‍ ഇങ്ങനെ അല്ലാതാകുമോ; ഫുട്‌ബോള്‍ ലോകം ഏറ്റെടുത്ത ആ നിമിഷങ്ങള്‍ ഇതാ...
X

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇന്നലെ നടന്ന പി.എസ്.ജി.-ലെപ്‌സിഷ് മത്സരമാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആവുന്നത്. ഇതിഹാസ താരം ലയണല്‍ മെസിയുടെ ഇരട്ടഗോളുകളുടെ ബലത്തിലാണ് പി.എസ്.ജി. 1-2 എന്ന സ്‌കോറില്‍ പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച് 3-2ന് ജയിച്ചു കയറിയത്.

മെസിയുടെ ഗോളുകള്‍ ആരാധകര്‍ ആഘോഷിച്ചു മതിവരും മുമ്പേ സോഷ്യല്‍ മീഡിയില്‍ വൈറലായി മറ്റൊരു വീഡിയോ കൂടി പ്രചരിക്കുക്കായണ്. മത്സരത്തിനു മുമ്പ് മെസിയും ബ്രസീലിന്റെയും ബാഴ്‌സലോണയുടെയും ഇതിഹാസ താരമായിരുന്ന റൊണാള്‍ഡീഞ്ഞോയുടെയും സൗഹൃദനിമിഷങ്ങളാണത്.

മത്സരത്തിന് തൊട്ടുമുന്‍പ് ഫുട്‌ബോള്‍ ആരാധകരുടെ മനം നിറയ്ക്കുന്ന രംഗത്തിാണ് പാരീസ് സാക്ഷീയായത്. പി.എസ്.ജി. ടീം പരിശീലനം നടത്തുന്നതിനിടെ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ മെസിയെ കാണാനായി ഗ്രൗണ്ടിലെത്തി.


തന്റെ ഇഷ്ടതാരവും കരിയറിന്റെ തുടക്കത്തില്‍ തന്റെ വഴികാട്ടിയുമായിരുന്ന റൊണാള്‍ഡീഞ്ഞോയെ ടച്ച്‌ലൈനില്‍ കണ്ടതോടെ മെസി പരിശീലനം നിര്‍ത്തിവച്ചു ഓടിവന്നു കെട്ടിപ്പിടിക്കുകയായിരുന്നു. നിമിഷങ്ങളോളം ആലിംഗബദ്ധരായി നിന്ന ശേഷം റൊണാള്‍ഡീഞ്ഞോയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ച ശേഷമാണ് താരം ടീമിനൊപ്പം ചേര്‍ന്നത്.

ഇരുവരുടെയും ഈ കൂടിക്കാഴ്ചയും സൗഹൃദവുമെല്ലാം ഫുട്‌ബോള്‍ ആരാധകരുടെ മനം കവര്‍ന്നു. ബാഴ്‌സലോണയിലൂടെ മെസി ക്ലബ് ഫുട്‌ബോളില്‍ അരങ്ങേറുമ്പോള്‍ റൊണാള്‍ഡീഞ്ഞോ ആയിരുന്നു ടീമിന്റെ കുന്തമുന. ബാഴ്‌സയില്‍ തന്റെ ആദ്യ ഗോള്‍ പോലും റൊണാള്‍ഡീഞ്ഞോയുടെ പാസില്‍ നിന്നാണ് മെസി നേടിയത്.

അന്ന് മെസിയെ ചുമലിലേറ്റി റൊണാള്‍ഡീഞ്ഞോ നടത്തിയ ആഘോഷപ്രകടനം ഇന്നും ശ്രദ്ധേയമാണ്. ഫുട്‌ബോള്‍ രാജാവിന്റെ പട്ടാഭിഷേകം എന്നാണ് ഇന്നും ആരാധകര്‍ ആ മുഹൂര്‍ത്തത്തെ വിശേഷിപ്പിക്കുന്നത്. റൊണാള്‍ഡീഞ്ഞോയുടെ 10-ാം നമ്പര്‍ ജഴ്‌സിയാണ് ബാഴ്‌സ പിന്നീട് മെസിക്കു നല്‍കിയത്. മൂന്നര വര്‍ഷമാണ് ഇരുവരും പിന്നീട് ബാഴ്‌സയ്ക്ക് വേണ്ടി കളിച്ചത്.

Next Story

Popular Stories