Top

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമുകളില്‍ 42 പേര്‍ക്ക് കോവിഡ്; യുണൈറ്റഡിന്റെ മത്സരം മാറ്റിവച്ചു

വിവിധ ക്ലബ്ബുകളില്‍ നിന്നായി 3,805 കളിക്കാരെയും സ്റ്റാഫുകളെയുമാണ് ഇതുവരെ പരിശോധിച്ചത്. ഇതില്‍ നിന്നാണ് 42 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്.

14 Dec 2021 2:43 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമുകളില്‍ 42 പേര്‍ക്ക് കോവിഡ്; യുണൈറ്റഡിന്റെ മത്സരം മാറ്റിവച്ചു
X

ഇംഗ്ലീഷ് ഫുട്‌ബോളിന്‍െ ആശങ്കയിലാഴ്ത്തി വീണ്ടും കോവിഡ് വ്യാപനം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിവിധ ക്ലബുകളിലായി 42 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നാളെ നടക്കാനിരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മത്സരം മാറ്റിവെച്ചു. ബ്രെന്റ്്‌ഫോര്‍ഡിനെതിരായ മത്സരമാണ് മാറ്റിവെച്ചത്.

വിവിധ ക്ലബ്ബുകളില്‍ നിന്നായി 3,805 കളിക്കാരെയും സ്റ്റാഫുകളെയുമാണ് ഇതുവരെ പരിശോധിച്ചത്. ഇതില്‍ നിന്നാണ് 42 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. ശനിയാഴ്ച നോര്‍വിച്ചിനെതിരായ 1-0 വിജയത്തിനു ശേഷം ചില യുണൈറ്റഡ് താരങ്ങളും സ്റ്റാഫും പോസിറ്റീവായിരുന്നു.

തുടര്‍ന്നാണ് ബ്രെന്റ്ഫോര്‍ഡില്‍ ചൊവ്വാഴ്ച നടക്കാനിരുന്ന മത്സരം മാറ്റിവയ്ക്കണമെന്ന് യുണൈറ്റഡ് പ്രീമിയര്‍ ലീഗ് ബോര്‍ഡിനോട് അഭ്യര്‍ത്ഥിച്ചത്.ടോട്ടനം ഹോട്‌സ്പര്‍, ലെസ്റ്റര്‍ സിറ്റി, ബ്രൈറ്റന്‍, ആസ്റ്റന്‍ വില്ല എന്നീ ടീമുകളിലെ താരങ്ങള്‍ക്കും സ്റ്റാഫുകള്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ബ്രിട്ടണില്‍ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൃത്യമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.




Next Story