Top

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ ഡെർബി

യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സിറ്റിയ്‌ക്കെതിരായുള്ള മത്സരത്തില്‍ ഇറങ്ങില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്

5 March 2022 11:06 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ ഡെർബി
X

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ ഡെര്‍ബി. കരുത്തന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഇന്ന് ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി പത്തിന് സിറ്റിയുടെ എത്തിഹാദ് സ്റ്റേഡിയത്തിലാണ് മത്സരം. പോയിന്റ് പട്ടികയില്‍ 66 പോയിന്റുമായി ഒന്നാമതുള്ള സിറ്റിയ്ക്ക് ഒന്നാം സ്ഥാനം നിലനിര്‍ത്താനും പട്ടികയില്‍ രണ്ടാമതുള്ള ലിവര്‍പൂളുമായുള്ള ദൂരം ഉയര്‍ത്താനും ഈ മത്സരത്തില്‍ വിജയിച്ചെ തീരു. 63 പോയിന്റാണ് ലിവര്‍പൂളിനുള്ളത്.

എന്നാല്‍ 47 പോയിന്റുമായി പോയിന്റ് പട്ടികയില്‍ നാലാമതുള്ള യുണൈറ്റഡിന് പോയിന്റ് പട്ടികയില്‍ അവസാന മൂന്നിലേക്ക് ഉയരാനും മത്സരം നിര്‍ണായകമാണ്. ഡെര്‍ബിയെന്നതിലുപരി ഇരു ടീമുകള്‍ക്കും ഇനിയുള്ള മത്സരങ്ങള്‍ പോയിന്റ് പട്ടികയിലെ ചലനമുണ്ടാക്കാന്‍ നിര്‍ണായകമായത് കൊണ്ട് തന്നെ ഫുട്‌ബോള്‍ ലോകം മുഴുവന്‍ ആകാംക്ഷയിലാണ്.

സീസണിലെ മികച്ച ടീമിനെതിരെയാണ് തങ്ങള്‍ കളത്തിലിറങ്ങുന്നതെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താത്കാലിക മാനേജറായ റാള്‍ഫ് റാഗ്നിക് മത്സരത്തിന് മുമ്പ് പ്രതികരിച്ചു. എന്നാല്‍ പോയിന്റ് പട്ടികയിലെ സ്ഥാനമോ പോയിന്റോ തങ്ങള്‍ നോക്കുന്നില്ലെന്ന് പ്രതികരിച്ച സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോള യുണൈറ്റഡിനെ മികച്ച എതിരാളികളായി കാണുന്നുവെന്നും ജയത്തിനായി പരിശ്രമിക്കുമെന്നും അറിയിച്ചു.

എന്നാല്‍ യുണൈറ്റഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സിറ്റിയ്‌ക്കെതിരായുള്ള മത്സരത്തില്‍ യുണൈറ്റഡ് നിരയിലിറങ്ങില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

STORY HIGHLIGHTS: Manchester derby plays today in the English Premier League

Next Story