Top

ആരും മറക്കരുത് ആ നിമിഷം; സിറ്റിയില്‍ അഗ്യൂറോയുടെ വിജയാഘോഷം ഇനി എന്നന്നേക്കും

സിറ്റി അഗ്യൂറോയെ ഇതിഹാസ താരമായിട്ടാണ് വിലയിരുത്തുന്നത്.

13 May 2022 11:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആരും മറക്കരുത് ആ നിമിഷം; സിറ്റിയില്‍ അഗ്യൂറോയുടെ വിജയാഘോഷം ഇനി എന്നന്നേക്കും
X

സെര്‍ജിയോ ആഗ്യൂറോ ജേഴ്സി ഊരി തലക്ക് മുകളില്‍ കറക്കി എത്തിഹാദ് സ്റ്റേഡിയത്തിലെ മാഞ്ചസ്റ്റര്‍ സിറ്റി ആരാധകരെ കോരിത്തരിപ്പിച്ച ആ നിമിഷം. സിറ്റി ആരാധകര്‍ ഒരിക്കലും മറക്കാത്ത ആ നിമിഷം. ഇനി അത് എക്കാലത്തേക്കുമായി ഇത്തിഹാദ് സ്റ്റേഡിയത്തില്‍ തല ഉയര്‍ത്തി നില്‍ക്കും.

2012- ല്‍ സിറ്റിയുടെ ആദ്യ പ്രീമിയര്‍ ലീഗ് കിരീടം നേടിയതിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് പ്രതിമ നിര്‍മിച്ചത്. കിരീടം നേടുന്നതില്‍ നിര്‍ണായക പ്രകടനം നടത്തിയ ഇതിഹാസ താരം അഗ്യൂറോക്കുള്ള ആദരം സൂചന കൂടിയായി പ്രതിമ

ക്വീന്‍സ് പാര്‍ക്ക് റേഞ്ചേഴ്സിനെതിരെയുള്ള മത്സരത്തില്‍ 3-2 ന് വിജയിച്ചാണ് സിറ്റി തങ്ങളുടെ ആദ്യ പ്രീമിയര്‍ ടൈറ്റിലുറപ്പിച്ചത്. കളി അവസാനിക്കാന്‍ സെക്കന്റുകള്‍ മാത്രം ബാക്കിനില്‍ക്കെ ഇഞ്ചുറി ടൈമില്‍ അഗ്യൂറോയുടെ ബൂട്ടില്‍ നിന്നാണ് സിറ്റിക്ക് കിരീടമുറപ്പിച്ച ഗോള്‍ പിറന്നു. 93-ാം മിനിറ്റില്‍ പെനാല്‍ട്ടി ബോക്സില്‍ വലതു വശത്തു നിന്ന് അഗ്യൂറോ തൊടുത്ത ബുള്ളറ്റ് ഷോട്ട് ക്വീന്‍സ് പാര്‍ക്കിന്റെ വലകുലുക്കി. 40 വര്‍ഷത്തെ സിറ്റിയുടെ കാത്തിരിപ്പ് അവസാനിച്ചു. ഗോള്‍ നേടിയ ശേഷം അഗ്യൂറോ നടത്തിയ ആഘോഷം സിറ്റി ആ കിരീടത്തെ എത്രത്തോളം ആഗ്രഹിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു. ഇനി ആ ഗോളാഘോഷം ഇത്തിഹാദ് ഇനി സ്റ്റേഡിയത്തിന് പുറത്ത് പുതിയ തലമുറയെ ചരിത്രത്തെ ഓര്‍മിക്കും.

സിറ്റിക്കായി 260 ഗോളുകളാണ് അര്‍ജന്റീനയുടെ മുന്നേറ്റനിരക്കാരന്‍ നേടിയിട്ടുള്ളത്. സിറ്റി മാനേജ്മെന്റ് അഗ്യൂറോയെ തങ്ങളുടെ ഇതിഹാസ താരമായിട്ടാണ് വിലയിരുത്തുന്നത്.

STORY HIGHLIGHTS : Manchester City To Unveil Sergio Aguero Statue

Next Story

Popular Stories