Top

നെയ്മര്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കില്ല; റിപ്പോര്‍ട്ടുകള്‍ തള്ളി സ്‌കൈ ബ്ലൂസ്

ഫുട്‌മ്പോള്‍ ജേണലിസ്റ്റായ ഫെബ്രിസിയോ റൊമാെനാ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രകാരം ബ്രൈട്ടന്റെ ഇടതു വശ പ്രതിരോധ താരം മാര്‍ക്ക് കുക്കുറെല്ലയെയാണ് ഗാര്‍ഡിയോളയുടെ പ്രധാന ലക്ഷ്യം.

20 July 2022 7:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നെയ്മര്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കില്ല; റിപ്പോര്‍ട്ടുകള്‍ തള്ളി സ്‌കൈ ബ്ലൂസ്
X

പിഎസ്ജി താരം നെയിമര്‍ ജൂനിയറും തങ്ങളുടെ താരം ബെര്‍ണാഡോ സില്‍വയും ഉള്‍പ്പെട്ട കൈമാറ്റകരാര്‍ മാഞ്ചസ്റ്റര്‍ സിറ്റി നിരസിച്ചതായി പേപ്പര്‍ ടോക്ക് റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ നെയ്മറെ സ്വന്തമാക്കാന്‍ സിറ്റി താല്‍പര്യം പ്രകടിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മറ്റ് വാര്‍ത്തകളെ എല്ലാം തളളിക്കൊണ്ടാണ് സിറ്റി രംഗത്തെത്തിയിരിക്കുന്നത്. 2017 ല്‍ ബാര്‍സിലോണയില്‍ നിന്നായിരുന്നു നെയ്മര്‍ പിഎസ്ജിയിലെത്തിയത്. ഫ്രഞ്ച് ക്ലബ്ബിന്റെ ഇടത് മുന്നേറ്റ താരമാണ് നെയ്മര്‍. പിഎസ്ജിക്കായി 92 മത്സരങ്ങളില്‍ നിന്നായി 69 ഗോളുകളും നേടിയിട്ടുണ്ട്.

സിറ്റിക്കായി കഴിഞ്ഞ സീസുകളില്‍ നിന്നായി മികച്ച പ്രകടനമാണ് സില്‍വ കാഴ്ച്ചവെച്ചത്. ഗാര്‍ഡിയോളയുടെ മധ്യനിരയിലെ വിശ്വസ്തനാണ് താരം. നേരത്തെ സില്‍വയെ സ്വന്തമാക്കാന്‍ കാറ്റലന്‍ ക്ലബ്ബായ ബാഴ്‌സിലോണ താല്‍പര്യം പ്രകടിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. 27 കാരനായ സില്‍വ സിറ്റിക്കായി 166 മത്സരങ്ങളില്‍ നിന്ന് 29 ഗോളുകളും നേടിയിട്ടുണ്ട്. 2017 ല്‍ മൊണോക്കോയില്‍ നിന്നാണ് പോര്‍ച്ചുഗീസ താരം എത്തിഹാദില്‍ എത്തിയത്.

എര്‍ളിങ് ഹാളന്‍ണ്ട്, ജൂലിയന്‍ അല്‍വാരസ്, സ്റ്റേഫന്‍ ഒര്‍ട്ടേഗ, കാല്‍വിന്‍ ഫിലിപ്പ്‌സ്, എന്നിവരെ നേരത്തെ തന്നെ സിറ്റി സ്വന്തമാക്കിയിരുന്നു. മികച്ച മുന്നേറ്റ താരങ്ങളും മധ്യ നിര താരങ്ങളും ടീമില്‍ ഉളളതിനാല്‍ ഇനി മറ്റ് താരങ്ങളെ സ്വന്തമാക്കാന്‍ സിറ്റി ശ്രമിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഫുട്‌മ്പോള്‍ ജേണലിസ്റ്റായ ഫെബ്രിസിയോ റൊമാെനാ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രകാരം ബ്രൈട്ടന്റെ ഇടതു വശ പ്രതിരോധ താരം മാര്‍ക്ക് കുക്കുറെല്ലയെയാണ് ഗാര്‍ഡിയോളയുടെ പ്രധാന ലക്ഷ്യം.

ഫ്രെങ്കി ഡി ജോംഗിനെ സൈന്‍ ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്ന് ചെല്‍സി ബാഴ്‌സലോണയെ അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. സെവിയ്യയുടെ പ്രതിരോധ താരം ജൂള്‍സ് കൗണ്ടേയെ സ്വന്തമാക്കുന്നതില്‍ അടുക്കുന്നതായും വാര്‍ത്തകള്‍ ഉണ്ട്. ഫഞ്ച് സെന്റര്‍ ബാക്കിനായുള്ള മത്സരത്തില്‍ ബാഴ്‌സലോണയും ഉളളതിനാല്‍ ചെല്‍സിയ്ക്ക് കടുത്ത് മത്സരം തന്നെ നേരിടേണ്ടിവരും. ബയേണ്‍ മ്യൂണിക്കില്‍ നിന്ന് സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയെ സൈന്‍ ചെയ്യാന്‍ ചെല്‍സി ശ്രമിച്ചതായും ബാഴ്‌സലോണ പ്രസിഡന്റ് ജോവാന്‍ ലാപോര്‍ട്ട പറഞ്ഞു.

Story Highlights : Manchester City reject Paris Saint-Germain swap deal involving Neymar and Bernado Silva

Next Story