Top

ഒന്നാം പാദത്തിന്റെ മികവിൽ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍

പോർച്ചുഗീസ് ഫുട്ബോൾ ക്ലബ് സ്പോർട്ടിംഗുമായുള്ള രണ്ടാം പാദ മത്സരം സമനിലയിൽ

9 March 2022 10:42 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒന്നാം പാദത്തിന്റെ മികവിൽ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍
X

ആദ്യ പാദത്തില്‍ നേടിയ ഗോളുകളുടെ മികവില്‍ മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍. പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ക്ലബ്ബായ സ്‌പോര്‍ട്ടിംഗ് സിപിക്കെതിരെ നടന്ന രണ്ടാം പാദ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. ക്വാർട്ടറിലെത്തിയെങ്കിലും സ്വന്തം കാണികളുടെ മുന്നില്‍ രണ്ടാം പാദത്തിൽ ഗോള്‍ നേടാന്‍ കഴിയാതിരുന്നത് ഇംഗ്ലീഷ് വമ്പന്മാര്‍ക്ക് വലിയ ക്ഷീണമായി.

മത്സരത്തിന്റെ ഇരു പകുതിയിലും നിരവധി ഗോള്‍ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ കണ്ടെത്താന്‍ ഇരു ടീമുകള്‍ക്കുമായില്ല. മെഹാരിസും, ബെര്‍ണാഡോ സില്‍വയും, ഫോഡെനും, സ്റ്റര്‍ലീഗും ആദ്യ പാദത്തില്‍ നേടിയ ഗോളുകളുടെ മികവിലാണ് സിറ്റി ക്വാര്‍ട്ടറില്‍ കടന്നുകൂടിയത്. നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനക്കാരാണ് മാഞ്ചസ്റ്റര്‍ സിറ്റി.

ചാമ്പ്യന്‍സ് ലീഗിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്- അത്‌ലറ്റിക്കോ രണ്ടാം പാദ മത്സരം ഈ മാസം 16നും, യുവന്റസ്- വിയ്യാറയല്‍ മത്സരം 17നും അരങ്ങേറും.

STORY HIGHLIGHTS: Manchester City in the Champions League quarter-finals

Next Story