Top

സിറ്റി ഒന്നാം സ്ഥാനത്ത്

ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് സിറ്റി മുന്നില്‍

8 May 2022 4:26 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിറ്റി ഒന്നാം സ്ഥാനത്ത്
X

ലണ്ടന്‍ : പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ടോട്ടനം ഹോട്ട്‌സപറിനെതിരായ മത്സരം സമനിലയിലായതോടെ കിരീടം പേരാട്ടം ഫോട്ടോഫിനിഷിലേക്ക്. 35 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ലിവര്‍പൂളിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളി സിറ്റി ഒന്നാം സ്ഥാനത്തെത്തി. ന്യൂ കാസിലെനെതിരെ 18 ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ സിറ്റി മുന്നിലെത്തി. റഹിം സറ്റെര്‍ലിങ്ങാണ് ഗോളടിച്ചത്. 38 ാം മിനിറ്റില്‍ ലാപോര്‍ട്ടേയും സിറ്റിക്കായി സ്‌കോര്‍ ചെയ്തു. ഇതോടെ ആദ്യ പകുതിയിസല്‍ സിറ്റി വ്യക്തമായി ലീഡെടുത്തു.

ആഴ്‌സണല്‍ ലീഡ്‌സ് യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍്ക്ക പരാജയപ്പെടുത്തി ആദ്യ നാലാം സ്ഥാനത്തിനായുള്ള പോരാട്ടം കടുപ്പിച്ചു. അതേസമയം ഒരു മത്സരം മാത്രം ബാക്കിനില്‍ക്കേ മാന്‍ഞ്ചെസ്റ്റര്‍ യുണൈറ്റഡ് ആദ്യ അഞ്ചില്‍ പോലുമുണ്ടാകുമോയെന്ന് ഉറപ്പില്ലാതായി.

ബ്രൈറ്റണെതിരെ നാല് ഗോളുകള്‍ക്കാണ് യുണൈറ്റഡ് പരാജയപ്പെട്ടത്.

വോള്‍ഫിനെതിരെ ചെല്‍സി സമനിലക്കുരുക്കിലായെങ്കിലും മൂന്നാം സ്ഥാനത്താണ്.

Story Highlights: Manchester City back to the top of the Premier League

Next Story