Top

പോഗ്ബ സിറ്റിയിലേക്കോ ? ടെവസാകുമെന്ന് ആരാധകര്‍

ആരാധകരുടെ കൂക്കിവിളിയില്‍ താരം അസംതൃപ്തനായിരുന്നു

7 May 2022 11:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പോഗ്ബ സിറ്റിയിലേക്കോ ? ടെവസാകുമെന്ന് ആരാധകര്‍
X

മാഞ്ചസ്‌റ്റെര്‍ : മാഞ്ചസ്റ്റെര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച് മധ്യനിര താരം പോള്‍ പോഗ്ബ മാഞ്ചസ്‌റ്റെര്‍ സിറ്റിയിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഈ സീസണേടെ പോഗ്ബ യുണൈറ്റഡ് വിടുമെന്ന വ്യക്തമാണ്. യുണൈറ്റഡുമായി കാരര്‍ അവസാനിക്കുന്നതോടെ ഈ സീസണിന് ശേഷം പോഗ്ബ ഏത് ക്ലബ്ബിലേക്ക് പോകുമെന്നതിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ നിലനില്‍ക്കുകയാണ്. ഇതിനിടയിലാണ്

സിറ്റി കോച്ച് പെപ്പ് ഗ്വാര്‍ഡിയോള പോഗ്ബക്കുവേണ്ടി ശ്രമം ആരംഭിച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

യുണൈറ്റഡിനായി 2016 മുതല്‍ കളിക്കുന്നുണ്ടെങ്കിലും താരത്തിന്റെ പ്രതിഭയെ ഉപയോഗപ്പെടുത്താന്‍ ചെകുത്താന്‍മാര്‍ക്ക് കഴിയുന്നില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. മധ്യനിരയില്‍ ഫ്രാന്‍സിനായി മികച്ച പ്രകടനം പുറത്തെടുക്കാറുള്ള പോഗ്ബക്ക് പക്ഷെ യുണൈറ്റഡിനായി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. കാണികളില്‍ നിന്നും മുന്‍ താരങ്ങളില്‍ നിന്നും ഇതിന്റെ പേരില്‍ പോഗ്ബക്ക് കടുത്ത വിമര്‍ശനവും നേരിടേണ്ടി വന്നു. നോര്‍വിച്ച് സിറ്റിക്കെതിരായ മത്സരത്തിനിടയിലാണ് കാണികളില്‍ ഒരു വിഭാഗം പോഗ്ബയെ കൂവിയത്. ഇതോടെയാണ് യുണൈറ്റഡില്‍ പോഗ്ബ സംതൃപ്തനല്ലന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്.

എന്നാല്‍ താരത്തിനായി യുവന്റസും റയല്‍ മാഡ്രിഡും നേരത്തെ മുതല്‍ രംഗത്തുണ്ട്. യുവന്റസിനായി ബൂട്ടുകെട്ടിയിട്ടുള്ള പോഗ്ബ അങ്ങോട്ട് തന്നെ പോകുമെന്ന അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് പിഎസ്ജിയുമായും ചര്‍ച്ച നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായി.

ഇതിനിടെ സിറ്റി പോഗ്ബക്കായി രംഗത്തെത്തിയതോടെ താരത്തിന്റെ പേരില്‍ ആരാധകരുടെ ഇടയില്‍ പോര്‍ വിളിയും വര്‍ധിച്ചു. സിറ്റയുടേത് വളരെ മോശം തീരുമാനമെന്ന് ഒരു വിഭാഗം പറഞ്ഞപ്പോള്‍, മറ്റൊരു കാര്‍ലോസ് ടെവസ് ആണന്നും ചിലര്‍ ചൂണ്ടിക്കാട്ടി. സിറ്റിയുടേത് മികച്ച തീരുമാനമാണന്നും സില്‍വയെപ്പോലെ പോഗ്ബ മധ്യനിരയില്‍ തിളങ്ങുമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

യുണൈറ്റഡില്‍ നിന്ന് സിറ്റിയിലെത്തിയ അര്‍ജന്റീനയുടെ മുന്നേറ്റ താരം ടെവസ് 2009 മുതല്‍ 2013 വരെ ബൂട്ടുകെട്ടി. 148 മത്സരങ്ങളില്‍ നിന്നും 73 ഗോളുകളും നേടി.

Story Highlights: Pep Guardiola Eyes to Sign Manchester United Midfielder Paul Pogba Read

Next Story