Top

ഗ്രീന്‍വുഡുമായുള്ള കരാര്‍ റദ്ദാക്കാന്‍ യുണൈറ്റഡ് ഒരുങ്ങുന്നു; താരത്തിനു ജാമ്യം

ഗ്രീന്‍വുഡ് ക്ലബിനൊപ്പം കളിക്കുകയോ പരിശീലനം നടത്തുകയോ ചെയ്യില്ല എന്ന് ക്ലബ് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു

2 Feb 2022 2:39 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗ്രീന്‍വുഡുമായുള്ള കരാര്‍ റദ്ദാക്കാന്‍ യുണൈറ്റഡ് ഒരുങ്ങുന്നു; താരത്തിനു ജാമ്യം
X

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യുവതാരം മേസന്‍ ഗ്രീന്‍വുഡിന് കോടതി ജാമ്യം അനുവദിച്ചു. താരത്തെ കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്ററ്റഡിയില്‍ വേണമെന്ന പോലീസ് ആവശ്യം നിരസിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. താരം മുന്‍ കാമുകിയെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചു എന്ന പരാതിയിലാണ് കസ്റ്റഡിയിലായത്.

പക്ഷേ താരത്തിനെതിരെ വലിയ നടപടികള്‍ വരുമെന്നാണു ലഭിക്കുന്ന സൂചനകള്‍. ഇതിനിടയില്‍ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഗ്രീന്‍വുഡ് ക്ലബിനൊപ്പം കളിക്കുകയോ പരിശീലനം നടത്തുകയോ ചെയ്യില്ല എന്ന് ക്ലബ് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

കുറ്റം തെളിയിക്കപ്പെടുക ആണെങ്കില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരത്തിന്റെ കരാര്‍ റദ്ദ് ചെയ്യാനും സാധ്യതയുണ്ട്. നിലവില്‍ ഗ്രീന്‍വുഡുമായുള്ള കരാര്‍ യുണൈറ്റഡ് മരവിപ്പിച്ചിരിക്കുകയാണ്. താരത്തെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഗ്രീന്‍വുഡുമായുള്ള കരാര്‍ പ്രശസ്ത കായിക ബ്രാന്‍ഡ് ആയ നൈക് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പാണ് ഗ്രീന്‍വുഡിന്റെ കാമുകി തനിക്ക് താരത്തില്‍ നിന്നുണ്ടായ ക്രൂരത ഫോട്ടോയും വീഡിയോയും സഹിതം സാമൂഹിക മാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് അറസ്റ്റ് നടന്നത്.

Next Story