Top

റൊണാള്‍ഡോയില്ലാതെ യുണൈറ്റഡ്; നാട്ടങ്കത്തില്‍ സിറ്റി

4-1നാണ് പരാജയപ്പെടുത്തിയത്

6 March 2022 7:07 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റൊണാള്‍ഡോയില്ലാതെ യുണൈറ്റഡ്; നാട്ടങ്കത്തില്‍ സിറ്റി
X

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മാഞ്ചസ്റ്റര്‍ നാട്ടങ്കത്തില്‍ സിറ്റിയ്ക്ക് ജയം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ 4-1നാണ് പരാജയപ്പെടുത്തിയത്.

കളിയില്‍ ഉടനീളം, രണ്ടാം പകുതിയില്‍ പ്രത്യേകിച്ചും സിറ്റിയുടെ ആധിപത്യമായിരുന്നു കണ്ടത്. സിറ്റിയ്ക്ക് വേണ്ടി അഞ്ചാം മിനിറ്റില്‍ തന്നെ കെവിന്‍ ഡി ബ്രൂയിന്‍ ആദ്യ ഗോള്‍ നേടി. എന്നാല്‍ 22ാം മിനിറ്റില്‍ സാഞ്ചോയിലൂടെയുള്ള ഗോള്‍ മടക്കലാണ് ഒരിക്കലെങ്കിലും കളിയില്‍ യുണൈറ്റഡിന്റെ പ്രതിരോധമായി കണക്കാക്കപ്പെട്ടത്.

തൊട്ടു പിന്നാലെ ബ്രൂയിനിലൂടെ തന്നെ സിറ്റി ലീഡുയര്‍ത്തി. 28ാം മിനിറ്റിലായിരുന്നു രണ്ടാം ഗോള്‍. സിറ്റിയുടെ മൂന്നും നാലും ഗോളുകള്‍ നേടിയത് റിയാദ് മഹ്‌റേസ് ആയിരുന്നു. 68ാം മിനിറ്റിലും 90ാം മിനിറ്റിലുമായിരുന്നു മഹ്‌റേസിന്റെ ഗോളുകള്‍. ബ്രൂയിനെയാണ് കളിയിലെ താരം.

ഇതേവരെയുള്ള നാട്ടങ്കളുടെ കണക്കുകളില്‍ യുണൈറ്റഡിനായിരുന്നു മുന്‍ തൂക്കമെങ്കിലും ഇപ്പോഴത്തെ സീസണില്‍ സിറ്റിക്ക് തന്നെയായിരുന്നു മേല്‍ക്കൈ. ഇതിഹാസ താരം ക്രിസ്റ്റാനോയുടെ അഭാവം യുണൈറ്റഡിന്റെ പരാജയം പൂര്‍ണ്ണമാക്കി. പരുക്കിനെത്തുടര്‍ന്നായിരുന്നു ക്രിസ്റ്റാനോയ്ക്ക് മത്സരം നഷ്ടമായത്. ജയത്തോടെ സിറ്റി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.

STORY HIGHLIGHTS: Man City crush Man United 4-1

Next Story