Top

കിരീട പോരാട്ടത്തില്‍ ലിവര്‍പൂളിന് വിലങ്ങിടുമോ ലിവര്‍പൂള്‍ ഇതിഹാസം

മൂന്ന് മത്സരങ്ങള്‍ ബാക്കി നില്‍ക്കേ ലിവര്‍പൂളിന് ജയം അനിവാര്യമാണ്

10 May 2022 2:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കിരീട പോരാട്ടത്തില്‍   ലിവര്‍പൂളിന് വിലങ്ങിടുമോ ലിവര്‍പൂള്‍ ഇതിഹാസം
X

പ്രീമിയര്‍ ലീഗില്‍ കിരീടത്തിനായുള്ള നിര്‍ണായക പോരാട്ടത്തിന് എറങ്ങുന്ന ലിവര്‍പൂളിന് നേരിടാനുള്ളത് തങ്ങളുടെ തന്നെ ഇതിഹാസ താരത്തിനെ. പ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയുമായി പോരാട്ടം കനപ്പിക്കാന്‍ ലിവര്‍പൂളിന് ജയം അനിവാര്യമാണ്. മൂന്ന് മത്സരങ്ങള്‍ ബാക്കിനില്‍ക്കേ സിറ്റിക്ക് പിന്നിലാണ് ലിവര്‍പൂള്‍. അതിനാല്‍ നിര്‍ണായക മത്സരത്തിനിറങ്ങുന്ന ലിവര്‍പൂളിനും ക്ലോപ്പിനും നേരിടാനുള്ളത് സ്റ്റീഫന്‍ ജെറാള്‍ഡിന്റെ ആസ്റ്റണ്‍ വില്ലയെ.

മുന്‍ ലിവര്‍പൂള്‍ താരമായ ജറാള്‍ഡ് അവരുടെ ഇതിഹാസ താരമാണ്. ലിവര്‍പൂളിനായി 594 മത്സരങ്ങളാണ് ജറാള്‍ഡ് ചുവന്ന ജഴ്‌സിയണിഞ്ഞത്.

പ്രീമിയര്‍ ലീഗിസല്‍ 35 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മാഞ്ചര്‍ സിറ്റി 86 പോയന്റുമായി ഒന്നാം സ്ഥാനത്താണ്. അത്രയും മത്സരങ്ങള്‍ തന്നെ പൂര്‍ത്തിയാക്കിയ ലിവര്‍പൂള്‍ 83 പോയന്റുമായി രണ്ടാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങള്‍ ബാക്കി നില്‍ക്കേ ലിവര്‍പൂളിന് ജയം അനിവാര്യമാണ്. കഴിഞ്ഞ മത്സരത്തില്‍ ആന്‍ഫീല്‍ഡില്‍ ടോട്ടനുമായി ലിവര്‍പൂള്‍ സമനില വഴങ്ങിയിരുന്നു.

അതിനാല്‍ വില്ലയുടെ തട്ടകത്തില്‍ എറങ്ങുന്ന റെഡ്‌സ് വിജയത്തിനുള്ള എല്ലാ ഫോര്‍മുലയും പരീക്ഷിക്കും. സലയും മാനയും അടങ്ങുന്നതാണ് ക്ലോപ്പിന്റെ നിര. കുട്ടിഞ്ഞോയും ഡാനി ഇങ്ങുമാണ് ജറാള്‍ഡിന്റെ നിരയിലുണ്ടാകുക.

Story Highlights : Reds looking to go level on points with Manchester City in the Premier League.

Next Story