'റയലിലേക്ക് വരൂ', തംപ്സ് അപ് നല്കി എംബാപ്പെ; കൈ കൊടുക്കുമോ ഫ്രെഞ്ച് താരം?
പിഎസ്ജിയും റിയാദ് ഇലവനുമായുള്ള സൗഹൃദമത്സരത്തിനായി താരമിപ്പോള്‍ സൗദി അറേബ്യയിലാണ്
19 Jan 2023 3:03 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

റിയാദ്: പിഎസ്ജി സൂപ്പര്‍ സ്ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയെ സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡ് അടക്കമുള്ള വമ്പന്‍ ക്ലബ്ബുകള്‍ രംഗത്തെത്തിയിരുന്നു. 24കാരനായ താരം ലിവര്‍പൂളില്‍ ചേരുമെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. എന്നാല്‍ റൂമറുകള്ക്കിടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം.
പിഎസ്ജിയും റിയാദ് ഇലവനുമായുള്ള സൗഹൃദമത്സരത്തിനായി താരമിപ്പോള്‍ സൗദി അറേബ്യയിലാണ്. മത്സരത്തിന് മുന്‍പ് നടന്ന പത്രസമ്മേളനത്തില്‍ ഒരു ആരാധകന് റയല്‍ മാഡ്രിഡിലേക്ക് തിരിച്ച് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. തംപ്സ് അപ് നല്‍കിയാണ് എംബാപ്പെ അതിനോട് പ്രതികരിച്ചത്. പിന്നീട് എംബാപ്പെ അയാളെ അവഗണിക്കുന്നതും കാണാം.
— Tchouaméni (@190TWO) January 18, 2023
എംബാപ്പെ പിഎസ്ജി വിടാനൊരുങ്ങുന്നില്ലെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്. താരത്തിനായി 400 മില്യണ്‍ യൂറോ ട്രാന്‍സ്ഫര്‍ ഫീസായിരുന്നു പിഎസ്ജി മാനേജ്മെന്റ് ആവശ്യപ്പെട്ടത്. ഒരു തവണ പരാജയപ്പെട്ടെങ്കിലും എംബാപ്പെക്കായുള്ള ശ്രമം റയല്‍ ഉപേക്ഷിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. പിഎസ്ജിയുമായുള്ള എംബാപ്പെയുടെ കരാര്‍ 2024ല്‍ കഴിയാനിരിക്കെ ആദ്യത്തെ ഓഫര്‍ മുന്നോട്ട് വെക്കുന്നത് റയല്‍ ആയിരിക്കുമെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്.
STORY HIGHLIGHTS: Kylian Mbappe's telling reaction to PSG exit question amid Liverpool transfer links