Top

ബ്രെയ്‌സ് മിറാണ്ട കേരളാ ബ്ലാസ്റ്റേഴ്‌സില്‍

15 Jun 2022 1:21 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബ്രെയ്‌സ് മിറാണ്ട കേരളാ ബ്ലാസ്റ്റേഴ്‌സില്‍
X

ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ബ്രയ്‌സ് മിറാണ്ട കേരളാ ബ്ലാസ്റ്റേഴ്‌സിലേക്ക്. 22 കാരനായ മിറാണ്ട ഇന്ത്യ അണ്ടര്‍ 23-യിലും കളിച്ചിട്ടുണ്ട്. മുംബൈ സ്വദേശിയാണ്. 2026 വരെയാണ് ബ്ലാസ്റ്റേഴ്‌സുമായി മിറാണ്ട കരാറൊപ്പിട്ടത്.

ഐ-ലീഗില്‍ കഴിഞ്ഞ രണ്ട് സീസണില്‍ 33 മത്സരങ്ങളില്‍ ചര്‍ച്ചിലിനുവേണ്ടി കളിച്ചു. രണ്ടും ഗോളുകളും നാല് അസിസ്റ്റുകളും സ്വന്തം പേരിലുണ്ട്. അതേസമയം കഴിഞ്ഞ സീസണില്‍ മഞ്ഞപ്പടയുടെ മുന്നേറ്റങ്ങളില്‍ നിറഞ്ഞു നിന്ന സ്പാനിഷ് താരം ആല്‍വാരോ വാസ്‌ക്വസിന് പകരം ആരെത്തുമെന്ന് ഇപ്പോഴും വ്യക്തമല്ല. ആല്‍വാരോ വാസ്‌ക്വസ് ക്ലബ്ബ് വിട്ടതിനാല്‍ പകരം ആരെത്തുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. എടിക്കെ മോഹന്‍ ബഗാന്‍ വിട്ട റോയ് കൃഷ്ണയുമായി ചര്‍ച്ചകള്‍ നടക്കുന്നതായുള്ള അഭ്യൂഹം ശക്തമാണ്. റോയ് കൃഷ്ണ നിലവില്‍ ഒരു ക്ലബ്ബുമായും കരാറെത്തിയിട്ടില്ല. വാസ്‌ക്വസ് ഉള്‍പ്പെടെ അഞ്ചോളം താരങ്ങള്‍ ബ്ലാസ്റ്റേഴ്സ് വിട്ടെങ്കിലും പ്ലേ മേക്കര്‍ അഡ്രിയാന്‍ ലൂണ, മാര്‍ക്കോ ലെസ്‌കോവിച്ച്, പ്രഭ്സുഖന്‍ ഗില്‍, ജീക്സന്‍ സിങ്ങ്, സന്ദീപ് സിങ്ങ്, ബിജോയ് എന്നിവര്‍ അടുത്ത സീസണിലേക്ക് കരാര്‍ നീട്ടി. അല്‍ബിനോ ഗോമസ്, സെയ്ത്യാന്‍ സിങ്ങ്, ചെഞ്ചോ ഗില്‍ഷന്‍, വിന്‍സി ബാരറ്റോ എന്നിവരാണ് ബ്ലാസ്റ്റേഴ്സ് വിട്ടത്.

story highlights : KERALA BLASTERS FC ONBOARDS THE MIDFIELDER BRYCE MIRANDA

Next Story