Top

കൊമ്പന്മാരുടെ വല കാക്കുന്നത് തുടരാന്‍ പ്രഭുസുഖന്‍ ഗില്‍; കരാര്‍ രണ്ട് വര്‍ഷത്തേക്ക് നീട്ടി

11 May 2022 2:33 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊമ്പന്മാരുടെ വല കാക്കുന്നത് തുടരാന്‍ പ്രഭുസുഖന്‍ ഗില്‍; കരാര്‍ രണ്ട് വര്‍ഷത്തേക്ക് നീട്ടി
X

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍വല കാക്കാന്‍ അടുത്ത വര്‍ഷവും പ്രഭുസുഖന്‍ ഗില്‍ തന്നെ ബാറിന് കീഴിലുണ്ടാകും. ഗില്ലുമായുള്ള കരാര്‍ പുതുക്കിയ കാര്യം ബ്ലാസ്റ്റേഴ്‌സ് ട്വിറ്ററിലൂടെ അറിയിച്ചു. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. 'ഗില്‍ 2024 എന്നും എല്ലോ' എന്ന ടാഗ് ചെയ്താണ് ബ്ലാസ്റ്റേഴ്സ് താരവുമായിട്ടുള്ള കരാര്‍ അറിയിച്ചത്. കഴിഞ്ഞ സീസണില്‍ മഞ്ഞപ്പടയുടെ മുന്നേറ്റത്തിന് മുതല്‍ക്കൂട്ടായത് ഗില്ലിന്റെ പ്രകടനമാണ്.

പഞ്ചാബ് സ്വദേശിയായ ഗില്ല് അഞ്ചാം മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ വലകാക്കാനിറങ്ങിയത്.

ആദ്യ നാല് മത്സരങ്ങളില്‍ അഞ്ച് ഗോള്‍ വഴങ്ങിയ ബ്ലാസ്റ്റേഴിസിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ആറാം മത്സരത്തില്‍ ശക്തരായ മുംബൈയെ ഗില്‍ ഒരു ഗോള്‍ പോലും അടിപ്പിക്കാതെ തടഞ്ഞു നിര്‍ത്തിയതോടെ വുകുമനോവിച്ചിന്റെ വിശ്വസ്തനായി. 20 മത്സരങ്ങളില്‍ കേരളത്തിനായി ഗോള്‍ വല കാത്ത ഗില്‍ ഏഴ് കളികളില്‍ ക്ലീന്‍ ഷീറ്റ് സ്വന്തമാക്കി. 47 സേവുകള്‍ നടത്തി ഈ 21 കാരന്‍. അണ്ടര്‍ 17 ലോകകപ്പ് സക്വാഡിലും അംഗമായിരുന്നു.

ഇന്ത്യന്‍ ആരോസിന്റെ വിശ്വസ്തനായ കാവല്‍ക്കാരനായിരുന്നു ഗില്‍. 2019ല്‍ ഗില്ലിന്റെ പ്രകടനം ശ്രദ്ധിച്ച ഐഎസ്എല്‍ ഫ്രാഞ്ചൈസിയായ ബെഗംളൂരു എഫ്‌സി ടീമിനൊപ്പം ചേര്‍ത്തും. രണ്ട് മത്സരങ്ങളില്‍ മാത്രമാണ് ബെഗംളൂരു ജഴ്‌സി അണിയാന്‍ ഗില്ലിന് അവസരം ലഭിച്ചത്. പിന്നീട് ഡ്യൂറണ്ട് കപ്പ് പുരോഗമിക്കുന്നതിനിടെ മഞ്ഞപ്പടയുടെ സ്വന്തം ഗില്ലായി മാറി. മിന്നും ഫോമില്‍ കളിക്കുന്ന ആല്‍ബീനോ ഗോമസിന് പകരക്കാരനായി ബെഞ്ചില്‍ ആദ്യ അഞ്ച് മത്സരങ്ങളിലും ഗില്ലുണ്ടായിരുന്നു.

ആല്‍ബീനോയ്‌ക്കേറ്റ അപ്രതീക്ഷിത പരുക്ക് ഗില്ലിന് അവസരം ലഭിക്കാനിടയായി. ഗോള്‍ഡന്‍ ഗ്ലൗ ഉള്‍പ്പെടെ ഐഎസ്എല്‍ ചരിത്രത്തിലെ മികച്ച ഗോള്‍ കീപ്പറിലേക്കുള്ള തുടക്കമായിരുന്നു 2021 ഡിസംബറില്‍ ഒഡിഷ എഫ്സിക്കെതിരായ മത്സരം. പിന്നീട് മഞ്ഞപ്പടയുടെ ഓരോ മത്സര വിജയത്തിലും ഗില്ലിന്റെ കൈയ്യൊപ്പുണ്ടായിരുന്നു. കരാര്‍ പുതുക്കിയത് ആരാധകരെയും ആവേശത്തിലാക്കുന്നുണ്ട്.

Story Highlights : kerala blasters extended the contract with gill

Next Story