Top

വാസ്‌ക്വസിനും റോയ് കൃഷ്ണക്കും പകരമാര്; ഞെട്ടിക്കുമോ എടികെ

9 Jun 2022 12:33 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വാസ്‌ക്വസിനും റോയ് കൃഷ്ണക്കും പകരമാര്; ഞെട്ടിക്കുമോ എടികെ
X

ഐഎസ്എല്ലില്‍ കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കേരളാ ബ്ലാസ്റ്റേഴ്‌സിലും മുന്‍ ചാമ്പ്യന്‍മരായ എടിക്കെ മോഹന്‍ ബഗാനിലും സൂപ്പര്‍ താരങ്ങളെത്തുമെന്ന് അഭ്യൂഹം. ബ്ലാസ്‌റ്റേഴ്‌സിലേയും എടിക്കെയിലേയും മികച്ച താരങ്ങള്‍ ക്ലബ്ബ് വിട്ടിരുന്നു. ഇവര്‍ക്ക് പകരം സൂപ്പര്‍ താരങ്ങളെത്തുമെന്നാണ് ചര്‍ച്ചകള്‍.

കഴിഞ്ഞ സീസണില്‍ മഞ്ഞപ്പടയുടെ മുന്നേറ്റങ്ങളില്‍ നിറഞ്ഞു നിന്ന സ്പാനിഷ് താരം ആല്‍വാരോ വാസ്‌ക്വസ് ടീം വിട്ടിരുന്നു. വാസ്‌ക്വസ് ഉള്‍പ്പെടെ അഞ്ചോളം താരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സ് വിട്ടെങ്കിലും പ്ലേ മേക്കര്‍ അഡ്രിയാന്‍ ലൂണ, മാര്‍ക്കോ ലെസ്‌കോവിച്ച്, പ്രഭ്‌സുഖന്‍ ഗില്‍, ജീക്‌സന്‍ സിങ്ങ്, സന്ദീപ് സിങ്ങ്, ബിജോയ് എന്നിവര്‍ അടുത്ത സീസണിലേക്ക് കരാര്‍ നീട്ടി. അല്‍ബിനോ ഗോമസ്, സെയ്ത്യാന്‍ സിങ്ങ്, ചെഞ്ചോ ഗില്‍ഷന്‍, വിന്‍സി ബാരറ്റോ എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സ് വിട്ടത്. ആല്‍വാരോ വാസ്‌ക്വസ് ക്ലബ്ബ് വിട്ടതിനാല്‍ പകരം ആരെത്തുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. എടിക്കെ മോഹന്‍ ബഗാന്‍ വിട്ട റോയ് കൃഷ്ണയുമായി ചര്‍ച്ചകള്‍ നടക്കുന്നതായുള്ള അഭ്യൂഹമാണ് ഇതില്‍ ശക്തം. റോയ് കൃഷ്ണ നിലവില്‍ ഒരു ക്ലബ്ബുമായും കരാറെത്തിയിട്ടില്ല.

അതേസമയം ഡേവിഡ് വില്യംസും റോയ് കൃഷ്ണയും എടിക്കെ വിട്ടതോടെ മുന്നേറ്റനിരക്ക് മൂര്‍ച്ച നഷ്ടമായിരിക്കുകയാണ്. 2019-ല്‍ എടിക്കെയിലെത്തിയ ഇരുവരും എടിക്കെയെ കിരീടത്തിലേക്ക് നയിച്ചിരുന്നു. അതേസമയം ഡേവിഡ് വില്യംസിനേയും റോയ് കൃഷ്ണയെയും നഷ്ടമായ എടിക്കെ ഇന്ത്യന്‍ ഫുട്‌ബോളിനെ ഞെട്ടിക്കുന്ന ട്രാന്‍സ്ഫറിനാണ് ശ്രമിക്കുന്നതെന്നും അഭ്യൂഹമുണ്ട്. ബ്രസീലിയന്‍ താരമായ ഡീഗോ കോസ്റ്റക്കായി എടിക്കെ ശ്രമിച്ചിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.

story highlights : kerala blasters and atk mohun bagan try to acquire super players

Next Story