Top

' ആ മഞ്ഞ ജേഴ്സി എന്റെ സ്വപ്നമായിരുന്നു ' ; ബ്ലാസ്റ്റേഴ്സിന്റെ പുതിയ സ്പാനിഷ് താരം വിക്ടർ മോം​ഗിൽ മനസു തുറക്കുന്നു

18 July 2022 11:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

 ആ മഞ്ഞ ജേഴ്സി എന്റെ സ്വപ്നമായിരുന്നു  ; ബ്ലാസ്റ്റേഴ്സിന്റെ പുതിയ സ്പാനിഷ് താരം വിക്ടർ മോം​ഗിൽ മനസു തുറക്കുന്നു
X

വിക്ടർ മോ​​ഗിൽ 2019-20 സീസണിലായിരുന്നു ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാഗമായത്. എടികെയിലും ഒഡീഷ എഫ് സിയിലും കളിച്ച ശേഷമാണ് വിക്ടർ കേരളത്തിലേക്കെത്തുന്നത്. എന്നാൽ ഇന്ത്യയിൽ എത്തിയ ശേഷം കേരളാ ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞയും നീലയും ജേഴ്‌സി ധരിക്കുക എന്നത് എപ്പോഴും തന്റെ ഒരു സ്വപ്നമായിരുന്നുവെന്ന് വിക്ടർ മോംഗിൽ വെളിപ്പെടുത്തി.

"എടികെ എഫ്‌സിയും ഒഡീഷ എഫ്‌സിയും പോലുള്ള ചില മികച്ച ക്ലബ്ബുകൾക്കായി കളിക്കാൻ എനിക്ക് ഭാഗ്യമുണ്ടായി. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്ബോൾ ക്ലബ്ബാണ്. അതിന്റെ പ്രധാന കാരണം അവരുടെ ആരാധകരുടെ പിന്തുണയും സ്നേഹവുവുമാണ്." കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഇൻസ്റ്റാഗ്രാം പേജിൽ സ്റ്റാർ സ്പോട്ട്‌ലൈറ്റ് വിത്ത് ഖുറി ഇറാനി എന്ന ഷോയിലാണ് വിക്ടർ മനസ്സ് തുറന്നത്.

മൂന്ന് വർഷമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് വേണ്ടി കളിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയായിരുന്നുവെന്ന് വിക്ടർ വെളിപ്പെടുത്തി. ഇപ്പോൾ അത് യാഥാർത്ഥ്യമായിരിക്കുകയാണ്. കൊച്ചിയിലെ ആരാധകർക്ക് മുന്നിൽ ആദ്യ കളിക്കായി അക്ഷമനായി കാത്തിരിക്കുകായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയ ശേഷമുള്ള ആരാധകരുടെ പ്രതികരണത്തെക്കുറിച്ചും മോം​ഗിൽ പറഞ്ഞു. ആരാധകരുടെ സ്വീകരണം അവിശ്വസനീയമായിരുന്നു. കഴിഞ്ഞ അഞ്ചു ദിവസങ്ങളായി എന്റെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പായുകയാണ്. ഈ സീസണിൽ ടീമിന്റെ പന്ത്രണ്ടാമനായിരിക്കും ആരാധകർ. കൊച്ചിയിൽ ഇതുവരെ കളിച്ചിട്ടില്ലന്നും അതിനായി കാത്തിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു.

സ്പാനിഷ് ക്ലബായ വല്ലാഡോലിഡിനൊപ്പമാണ് വിക്ടര്‍ മൊംഗിൽ ഫുട്ബോൾ കരിയര്‍ ആരംഭിച്ചത്. തുടക്കത്തിൽ ടീമിന്റെ ബി വിഭാഗത്തെ പ്രതിനിധീകരിച്ച താരം 2011-12 സീസണില്‍ സീനിയര്‍ ടീമിനായി കളത്തിലിറങ്ങി. അത്‌ലറ്റിക്കോ മാഡ്രിഡ് ബി ടീം ഉള്‍പ്പെടെ സ്‌പെയിനിലെ വിവിധ ക്ലബ്ബുകള്‍ക്കായും വിക്ടര്‍ കളിച്ചു. 2019ല്‍ ജോര്‍ജിയന്‍ പ്രൊഫഷണല്‍ ക്ലബ്ബായ എഫ്‌സി ഡൈനമോ ടബ്‌ലീസിയിലൂടെ ഭാഗമായ വിക്ടര്‍ യൂറോപ്പ ലീഗിലും ക്ലബ്ബിനെ പ്രതിനിധീകരിച്ചു. സ്പാനിഷ് അണ്ടര്‍-17 ദേശീയ ടീമിനായും വിക്ടര്‍ കളിച്ചിട്ടുണ്ട്. ഐ‌എസ്‌എല്ലിൽ 28 മത്സരങ്ങൾ മോംഗിൽ കളിച്ചിട്ടുണ്ട്. 2019-20 ഐഎസ്എല്‍ സീസണില്‍ എടികെഎംബിയുടെ ഭാഗമായ താരം ടീം കിരീടം നേടുന്നതിൽ നിർണായക പങ്കു വഹിച്ചു. വീണ്ടും ഡൈനാമോ ടബ്‌ലീസിയില്‍ലേക്ക് മടങ്ങിയ താരം 2020-2021 ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണില്‍ ഒഡീഷ എഫ്‌സിയിലേക്ക് കുടിയേറി.

story highlights : I've waited for three years to join the Kerala Blasters: Victor Mongil

Next Story