കിരീടം നിലനിര്‍ത്തി ഗോകുലം കേരള; ഐ ലീഗില്‍ ചരിത്രം രചിച്ച് മലബാറിയന്‍സ്
14 May 2022 4:28 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊൽക്കത്ത: ഐ ലീഗ് ഫുട്ബോൾ മത്സരത്തിൽ കിരീടം ചൂടി ഗോകുലം കേരള എഫ്സി. മുഹമ്മദൻസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഗോകുലം തകർത്തത്. തുടർച്ചയായ രണ്ടാം തവണയാണ് ഗോകുലം എഫ്സി കേരളത്തിലേക്ക് ഐലീഗ് കപ്പ് കൊണ്ടുവരുന്നത്.
കളിയുടെ 49ാം മിനുട്ടിൽ മിഡ്ഫീൽഡർ റിഷാദാണ് ഗോകുലത്തിനായി ആദ്യ ഗോൾ നേടിയത്. എന്നാൽ 57ാം മിനുട്ടില്‍ അസറുദ്ദീന് മാലിക്കിന്റെ ഫ്രീകിക്കിലൂടെ മുഹമ്മദന്‍സ് സമനിലയിലെത്തിച്ചു. 61ാം മിനുട്ടില്‍ ഗോകുലത്തിന്റെ എമില്‍ ബെന്നി ഗോളടിച്ചതോടെ മൊഹമ്മദന്സിന്റെ പോരാട്ട വീര്യം ചോര്‍ന്നു. 18 കളികളിൽ നിന്ന് 13 വിജയങ്ങളോടെ 43 പോയന്റ് നേടിയാണ് ഗോകുലം കപ്പടിച്ചത്.
2020-21ലെ ഫുട്ബോൾ മത്സരത്തിലും ഗോകുലം കേരള എഫ്സി വിജയിച്ചിരുന്നു. ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ഫുട്ബോൾ ക്ലബ്ബെന്ന നേട്ടവും ഗോകുലം സ്വന്തമാക്കിയിരുന്നു.
ഐലീഗിന്റെ ഈ സീസണില്‍ തോല്‍വിയറിയാതെ മുന്നേറിയ ഗോകുലം ബുധനാഴ്ച ശ്രീനിഥി ഡെക്കാനെതിരെ തോറ്റിരുന്നു. ഐ ലീഗ് ഫുട്ബോള്‍ മത്സരത്തിന്റെ 21 മത്സരങ്ങളിലും തോല്‍വിയറിയാതെ മുന്നേറിയ ടീം എന്ന റെക്കോര്‍ഡും ഗോകുലത്തിന് സ്വന്തമാണ്.
STORY HIGHLIGHTS: Gokulam Kerala FC Champions the I League Football