ചോരയ്ക്കു ചോര, പല്ലിനു പല്ല്... ഇതാണ് ത്രില്ലര്‍; ഒടുവില്‍ ഗോവ
ഏഴു ഗോളുകള്‍ പിറന്ന മത്സരത്തില്‍ മൂന്നിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു ഗോവുടെ ആദ്യ ജയം.
7 Dec 2021 4:32 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അടിച്ചാല്‍ തിരിച്ചടിക്കണം... അങ്ങനെ മൂന്നു തവണ തിരിച്ചടിച്ചിട്ടും നിര്ഭാഗ്യത്തിഹന്റെ മറവില്‍ ഈസ്റ്റ് ബംഗാളിന് എഫ്.സി. ഗോവയോടു തോല്‍വി. സീസണിലെ ആദ്യ ജയമാണ് ഗോവ ഇന്നു കുറിച്ചത്.
ഏഴു ഗോളുകള്‍ പിറന്ന മത്സരത്തില്‍ മൂന്നിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു ഗോവുടെ ആദ്യ ജയം. ആദ്യ പകുതിയില്‍ തന്നെ ഇന്ന് അഞ്ചു ഗോളുകള്‍ ആണ് പിറന്നത്. 14-ാം മിനുട്ടില്‍ നൊഗൂരയുടെ ഒരു മാരക ലോങ് റേഞ്ചറിലൂടെ ഗോവയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 26-ാം മിനിറ്റില്‍ പെരൊസോവിച് ഈസ്റ്റ് ബംഗാളിനെ ഒപ്പമെത്തിച്ചു.
32-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഓര്‍ടിസ് ഗോവയെ വീണ്ടും മുന്നില്‍ എത്തിച്ചു. ഇത്തവണ 37-ാം മിനുട്ടില്‍ ഡെര്സെവിച് ഈസ്റ്റ് ബംഗാളിന് സമനില നല്കി. സ്കോര്‍ 2-2. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ഒരു സെല്‍ഫ് ഗോളില്‍ പെരൊസോവിച് എഫ് സി ഗോവയ്ക്ക് മൂന്നാം ഗോള്‍ നല്കി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഗോവ 3-2ന് മുന്നില്‍.
രണ്ടാം പകുതിയില്‍ പെരോസെവിച് തന്നെ തന്റെ സെല്‍ഫ് ഗോളിന് പരിഹാരം കണ്ടെത്തി. അറുപതാം മിനുട്ടിലായിരുന്നു ഗോള്‍. സ്കോര്‍ 3-3. അവസാനം 80ആം മിനുട്ടില്‍ നൊഗോരയുടെ വക ഗോവയുടെ നാലാം ഗോള്‍ വന്നു. ഈ ഗോള്‍ ഗോവയുടെ വിജയവും ഉറപ്പിച്ചു. ഈ ജയത്തോടെ ഗോവ ലീഗിലെ അവസാന സ്ഥാനത്ത് നിന്ന് രക്ഷപ്പെട്ടു. ഈസ്റ്റ് ബംഗാള്‍ ആണ് ഇപ്പോള്‍ ലീഗില്‍ അവസാനം ഉള്ളത്.
- TAGS:
- Sports
- ISL
- ISL 21-22
- East Bengal
- FC Goa