Top

തുടര്‍ച്ചയായ മൂന്നാം തവണയും ഫിഫ പ്രസിഡന്റായി ജിയാനി ഇന്‍ഫാന്റിനോ

റുവാണ്ടന്‍ തലസ്ഥാനമായ കിഗാലിയില്‍ നടന്ന 73ാം ഫിഫ കോണ്‍ഗ്രിസിലാണ് പ്രഖ്യാപനം

16 March 2023 12:55 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തുടര്‍ച്ചയായ മൂന്നാം തവണയും ഫിഫ പ്രസിഡന്റായി ജിയാനി ഇന്‍ഫാന്റിനോ
X

കിഗാലി: വീണ്ടും അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റായി ജിയാനി ഇന്‍ഫാന്റിനോ. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഫിഫ പ്രസിഡന്റായി ജിയാനി ഇന്‍ഫാന്റിനോ തെരഞ്ഞെടുക്കപ്പെടുന്നത്. റുവാണ്ടന്‍ തലസ്ഥാനമായ കിഗാലിയില്‍ നടന്ന 73ാം ഫിഫ കോണ്‍ഗ്രിസിലാണ് പ്രഖ്യാപനം. 2027 വരെയാണ് ജിയാനി ഇന്‍ഫാന്റിനോയുടെ കാലാവധി.

2016ലാണ് സെപ് ബ്ലാറ്ററുടെ പിന്‍ഗാമിയായി ഇന്‍ഫാന്റിനോ ഫിഫ പ്രസിഡന്റാകുന്നത്. പിന്നീട് 2019ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഖത്തര്‍ ലോകകപ്പ് വന്‍ വിജയമാകുന്നതില്‍ നിര്‍ണായക പങ്കാണ് അദ്ദേഹം വഹിച്ചത്. യുഎസ്എ, കാനഡ, മെക്‌സികോ എന്നിവിടങ്ങളിലായി നടക്കുന്ന 2026 ലോകകപ്പ് വരെ ജിയാനോ ഇന്‍ഫാന്റിനോയ്ക്ക് പ്രസിഡൻറായി തുടരാനാകും.

ഫിഫയുടെ വരുമാനത്തില്‍ റെക്കോര്‍ഡ് കുറിക്കുമെന്ന് സ്ഥാനമേറ്റെടുത്ത് നടത്തിയ പ്രസംഗത്തില്‍ ഇന്‍ഫാന്റിനോ വാഗ്ദാനം ചെയ്തു. 'ഇത് വലിയ അംഗീകാരവും ബഹുമതിയും ഉത്തരവാദിത്തവുമാണ്. എന്നെ വെറുക്കുന്നവര്‍ക്കും സ്‌നേഹിക്കുന്നവര്‍ക്കുമെല്ലാം എന്റെ സ്‌നേഹം.' ഇന്‍ഫാന്റിനോ പറഞ്ഞു.

STORY HIGHLIGHTS:gianni infantino is fifa president again

Next Story