ഇറ്റാലിയന്‍ ഇതിഹാസം ജിയാന്‍ ലൂക്കാ വിയാലി അന്തരിച്ചു
58 കാരനായ മുന്‍നിര താരം ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു.
6 Jan 2023 1:03 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

റോം: മുന്‍ ചെല്‍സി-ഇറ്റാലിയന്‍ ഇതിഹാസം ജിയാന്‍ ലൂക്കാ വിയാലി അന്തരിച്ചു. 58 കാരനായ മുന്‍നിര താരം ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു.
Italian legend Gianluca Vialli has sadly passed away at the age of 58, after his brave battle with cancer.
— Fabrizio Romano (@FabrizioRomano) January 6, 2023
A kind guy, a fantastic striker, a real man appreciated by everyone in football and outside sports world.
Thoughts go out to his family.
RIP, Gianluca 🕊️ pic.twitter.com/I0CcqWNzaM
1986ലെയും 1990ലെയും ലോകകപ്പില്‍ ബൂട്ട് കെട്ടിയ വിയാലി ഇറ്റലിക്കായി 59 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. യുവന്റസിന് വേണ്ടി കളിച്ചിരുന്ന താരം ചാമ്പ്യന്‍സ് ലീഗ് നേടിയിരുന്നു. 1996ലാണ് ചെല്‍സിയില്‍ ചേരുന്നത്. 1998ല്‍ ചെല്‍സിയില്‍ പ്ലെയര്‍-മാനേജര്‍ റോളിലാണ് വിയാലി കളിച്ചിരുന്നത്.
You'll be missed by so many. A legend to us and to all of football.
— Chelsea FC (@ChelseaFC) January 6, 2023
Rest in peace, Gianluca Vialli. 💙 pic.twitter.com/mNJPDkCSYO
2017ലാണ് വിയാലിക്ക് പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ സ്ഥിരീകരിക്കുന്നത്. ഇടയ്ക്ക് രോഗം ഭേദമായെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് വീണ്ടും രോഗം മൂര്‍ച്ഛിക്കുകയായിരുന്നു. അടുത്ത കാലത്ത് വരെ ഇറ്റാലിയന്‍ ടീം മാനേജ്മെന്റിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു.
STORY HIGHLIGHTS: Former Italy striker Gianluca Vialli dies at 58