Top

ഖത്തര്‍ ലോകകപ്പ്; പെരുമാറ്റച്ചട്ടവുമായി ഫിഫ, അറിയേണ്ടതെല്ലാം

2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ലോകകപ്പ്.

19 July 2022 12:10 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഖത്തര്‍ ലോകകപ്പ്; പെരുമാറ്റച്ചട്ടവുമായി ഫിഫ, അറിയേണ്ടതെല്ലാം
X

ഖത്തര്‍ ലോകകപ്പിന് മുന്നോടിയായി കര്‍ശനമായ പെരുമാറ്റച്ചട്ടം പുറത്തിറക്കി ഫിഫ. പെരുമാറ്റച്ചട്ടം പാലിക്കാത്തവരെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കുമെന്ന മുന്നറിയിപ്പും ഫിഫ നല്‍കിയിട്ടുണ്ട്. മതം, രാഷ്ട്രീയ അഭിപ്രായം, വൈവിധ്യം, ലൈംഗിക ആഭിമുഖ്യം, വിവേചനം എന്നിവ ഒഴിവാക്കുവാനായുളള കര്‍ശനമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് പെരുമാറ്റച്ചട്ടം. 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ലോകകപ്പ്. ഇസ്ലാമിക് രാജ്യമായതിനാല്‍ ഖത്തറില്‍ ലോകകപ്പ് കാണാനെത്തുന്നവര്‍ക്ക് എന്തൊക്കെ നിയന്ത്രണങ്ങളുണ്ടാകുമെന്ന കാര്യത്തില്‍ അവ്യക്തകള്‍ നിലനില്‍ക്കുകയാണ്.

മാധ്യമങ്ങള്‍ക്ക് മാത്രമല്ല, ഫിഫയുടെ അംഗീകാരമുള്ള പരിശീലകര്‍, കളിക്കാര്‍, ഏജന്റുമാര്‍, സംഘാടകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും നിയമങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അയക്കും. ഖത്തര്‍ ലോകകപ്പുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ക്കിടെയാണ് ഫിഫയുടെ പെരുമാറ്റ ചട്ടം. എന്നാല്‍ കളിക്കളത്തിന് പുറത്തുള്ള വിഷയങ്ങളെക്കുറിച്ച് ഫിഫയുടെ പരാമര്‍ശങ്ങളൊന്നും വന്നിട്ടില്ല . മദ്യപാനം, സ്വവ!!ര്‍ ഗ രതി, വിവാഹ പൂര്‍വ്വ ലൈം ഗികത എന്നീ വിഷയങ്ങളില്‍ രാജ്യത്തെ നിയമം കളികാണാന്‍ വരുന്നവര്‍ക്കും ബാധകമാണോ എന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്.


'ശാരീരികമോ വൈകാരികമോ ലൈംഗികമോ ആയ ദുരുപയോഗം, ചൂഷണം, അവഗണന, ഭീഷണിപ്പെടുത്തല്‍, പ്രായം, വംശം, നിറം, വംശീയ, ദേശീയ വിവേചനം, ഉപദ്രവം, ദുരുപയോഗം, സാമൂഹിക ഉത്ഭവം, ലിംഗഭേദം, വൈകല്യം, ഭാഷ, മതം, രാഷ്ട്രീയ അഭിപ്രായം, സമ്പത്ത്, അസമത്വം, ജനനം, പദവി, ലൈംഗിക ആഭിമുഖ്യം, അക്രമം എന്നിവയില്‍ നിന്ന് സംരക്ഷണം ലഭിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ഫിഫയുടെ പ്രസ്താവനയില്‍ പറഞ്ഞു

അതേസമയം കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളുള്ള ഒരു ഉപവിഭാഗവും പെരുമാറ്റച്ചട്ടത്തിലുണ്ട്. കുട്ടികള്‍ നിയമപരമായ രക്ഷാധികാരികളോടല്ലാതെ ചെറുപ്പക്കാരുമായി സ്വകാര്യ ഇടങ്ങളില്‍ ഒറ്റയ്ക്ക് ഇടപഴകരുതെന്ന് പെരുമാറ്റച്ചട്ടത്തില്‍ പറയുന്നു. കുട്ടികള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരു കുട്ടിയോടോ ചെറുപ്പക്കാരനോടോ ലൈംഗികതയെ സൂചിപ്പിക്കുന്ന അഭിപ്രായങ്ങള്‍ പറയരുതെന്നും കോഡില്‍ പറയുന്നു.

Story Highlights : FIFA issue strict code of conduct ahead of Qatar World Cup

Next Story