ഖത്തര്‍ ലോകകപ്പ് ജയിച്ചാല്‍ 319 കോടി; വീണു പോകുന്നവര്‍ക്കും വെറുതേ പോകേണ്ടി വരില്ല
2 April 2022 10:26 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഈ വര്‍ഷം നവംബറില്‍ ഖത്തറില്‍ ആരംഭിക്കുന്ന ഫിഫ ഫുട്ബോള്‍ ലോകകപ്പ് ചാമ്പ്യന്‍ഷിപ്പ് വിജയികളെ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനത്തുക. ഇന്നലെ നടന്ന ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ചടങ്ങുകള്‍ക്കു പിന്നാലെ ലോകകപ്പ് ജേതാക്കള്‍ക്കു മുതല്‍ ലോകകപ്പിന് യോഗ്യത നേടുന്ന ടീമുകള്‍ക്കു വരെയുള്ള സമ്മാനത്തുകകള്‍ ഫിഫ പ്രഖ്യാപിച്ചു.
ഇത്തവണത്തെ ജേതാക്കള്‍ക്ക് 42 മില്യണ്‍ ഡോളറാണ് ഫിഫ സമ്മാനമായി നല്‍കുക. ഏകദേശം 319 കോടി ഇന്ത്യന്‍ രൂപയാണ് കിരീടമുയര്‍ത്തുന്ന ടീമിന് ലഭിക്കുക. റണ്ണറപ്പാകുന്ന ടീമിന് 30 മില്യണ്‍ ഡോളറും (227 കോടിയിലധികം രൂപ) മൂന്നാം സ്ഥാനക്കാര്‍ക്ക് 27 മില്യണ്‍ ഡോളറും (205 കോടിയിലധികം രൂപ), നാലാം സ്ഥാനക്കാര്‍ക്ക് 25 മില്യണ്‍ ഡോളറും (189 കോടി രൂപ) ലഭിക്കും.
അഞ്ചു മുതല്‍ എട്ടു വരെ സ്ഥാനക്കാര്‍ക്ക് പതിനേഴു മില്യണ്‍ ഡോളറും (129 കോടി രൂപ) ഒന്‍പതു മുതല്‍ 16 വരെയുള്ള സ്ഥാനക്കാര്‍ക്ക് 13 മില്ല്യണ്‍ ഡോളറും (98 കോടി രൂപ) ലഭിക്കും. ഗ്രൂപ്പ് റൗണ്ടില്‍ പുറത്താകുന്ന ടീമുകള്‍ക്ക് 9 മില്യണ്‍ ഡോളറും(68 കോടിയിലധികം രൂപ) നല്‍കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം യോഗ്യത നേടിയ ഓരോ ടീമിനും ലോകകപ്പ് തയാറെടുപ്പുകള്‍ക്കായി ഒന്നര മില്യണ്‍ ഡോളറും(പതിനൊന്നു കോടിയിലധികം ഇന്ത്യന്‍ രൂപ) നല്‍കുന്നുണ്ട്.