Top

ആ മൂന്ന് പേര്‍ നേരിട്ടത് കടുത്ത അധിക്ഷേപം; നാല് ലക്ഷം പോസ്റ്റുകള്‍ വന്നുവെന്ന് ഫിഫയുടെ പഠനം; ലോകകപ്പില്‍ സോഷ്യല്‍ മീഡിയ വഴി കളിക്കാരെ അധിക്ഷേപിച്ചാല്‍ നടപടിക്ക് ഫിഫ

20 Jun 2022 1:56 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആ മൂന്ന് പേര്‍ നേരിട്ടത് കടുത്ത അധിക്ഷേപം;  നാല് ലക്ഷം പോസ്റ്റുകള്‍ വന്നുവെന്ന് ഫിഫയുടെ പഠനം; ലോകകപ്പില്‍ സോഷ്യല്‍ മീഡിയ വഴി കളിക്കാരെ അധിക്ഷേപിച്ചാല്‍ നടപടിക്ക് ഫിഫ
X

ഖത്തര്‍ ലോകകപ്പുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ വഴി കളിക്കാരെ അധിക്ഷേപിക്കുന്നത് തടയാന്‍ ഫിഫ നേരിട്ടിറങ്ങുന്നു. ഇതിനായി പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാരുടെ ഔദ്യോഗിക സംഘടനയായ ഫിഫ്‌പ്രോയുമായി ചേര്‍ന്ന് ഫിഫ പദ്ധതി തയ്യാറാക്കി. ഫുട്‌ബോള്‍ കളിക്കാരെ സോഷ്യല്‍ മീഡിയ വഴി വ്യാപകമായി അധിക്ഷേപിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.

അന്താരാഷ്ട്ര മത്സരങ്ങള്‍ നടക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കളിക്കാര്‍ക്കെതിരെ വ്യാപകമായി അധിക്ഷേപ പോസ്റ്റുകള്‍ വരുന്നതായി ഫിഫ നടത്തിയ പഠനത്തില്‍ വ്യക്തമായി. യൂറോ കപ്പിന്റെ സെമി, ഫൈനല്‍ മത്സരങ്ങള്‍ നടന്നപ്പോഴും, അഫ്രിക്ക കപ്പ് നേഷന്‍സ്-2021 നടന്നപ്പോഴും കളിക്കാര്‍ക്കെതിരെ വ്യാപകമായി അധിക്ഷേപ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. ഈ മത്സരങ്ങള്‍ നടന്നപ്പോള്‍ നാല് ലക്ഷത്തോളം പോസ്റ്റുകളാണ് കളിക്കാരെ അധിക്ഷേപിച്ച് സോഷ്യല്‍ മീഡിയയില്‍ വന്നത്. 2020-ലെ യൂറോ കപ്പ് ഫൈനലില്‍ പെനാള്‍ട്ടി നഷ്ടപ്പെടുത്തിയതിന്റെ പേരില്‍ മൂന്ന് ഇംഗ്ലണ്ട് താരങ്ങള്‍ക്ക് നേരെ വ്യപകമായി വംശീയ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്നു. ഇത്തരം അധിക്ഷേപങ്ങള്‍ കളിക്കാരുടെ മാനസിക നിലയെ ബാധിക്കുന്നതായി പഠനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന ് ഫിഫ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.

പുതിയ പദ്ധതിയനുസരിച്ച് സോഷ്യല്‍ മീഡിയയില്‍ വരുന്ന അധിക്ഷേപ പോസ്റ്റുകള്‍ നിയന്ത്രിക്കാന്‍ പ്രവര്‍ത്തനം ആരംഭിക്കും. സോഷ്യല്‍ മീഡിയയില്‍ കളിക്കാര്‍ക്കെതിരെ മോശം പോസ്റ്റുകള്‍ വരുന്നുണ്ടോ എന്ന് നിരന്തരം പരിശോധിക്കും. അത്തരം പോസ്റ്റുകള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തുന്നത് തടയുകയും ചെയ്യും. ഫുട്‌ബോളിനെയും കളിക്കാരെയും സംരക്ഷിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റ്ിനോ പറഞ്ഞു. ഫിഫയുടെ കണ്ടെത്തല്‍ ഫുട്‌ബോളിനെ സംരക്ഷിക്കാന്‍ മാത്രമല്ലന്ന് ഫിഫ്‌പ്രോ പ്രസിഡന്റ് ഡേവിഡ് അഗാന്‍സോ വ്യതകത്മാക്കി. ഇതൊരു സാമൂഹിക പ്രശ്‌നമാണന്നും സോഷ്യല്‍ മീഡിയയിലുള്ള പുതിയ തലമുറയെ ബോധവല്‍ക്കരിക്കാന്‍ കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. നവംബർ 21 മുതലാണ് ഖത്തർ ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുക.

story highlights : FIFA and FIFPRO join forces to combat social media hate speech

Next Story