Top

അമേരിക്കന്‍ ഫുട്‌ബോളിലും തുല്യവേതനം; ചരിത്ര നിമിഷമെന്ന് യുഎസ് സോക്കര്‍ പ്രസിഡണ്ട്

വനിതാകളിക്കാരുടെ സംഘടനയും സോക്കര്‍ ഫെഡറേഷനും പുരുഷ ഫുട്‌ബോളര്‍മാരുടെ സംഘടനയും ചേര്‍ന്നാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്.

20 May 2022 2:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അമേരിക്കന്‍ ഫുട്‌ബോളിലും തുല്യവേതനം; ചരിത്ര നിമിഷമെന്ന് യുഎസ് സോക്കര്‍ പ്രസിഡണ്ട്
X

ന്യൂയോര്‍ക്ക്: തുല്യ വേതനത്തിനായി അമേരിക്കയിലെ വനിതാ ഫുട്‌ബോള്‍ താരങ്ങള്‍ നടത്തിയ പോരാട്ടങ്ങള്‍ വിജയം കണ്ടു. ഇതോടെ പുരുഷ-വനിത ടീമുകള്‍ക്ക് തുല്യം വേതനം നല്‍കുന്നതടക്കം പുതിയ പരിഷ്‌കാരങ്ങള്‍ നിലവില്‍ വന്നു. വനിതാകളിക്കാരുടെ സംഘടനയും സോക്കര്‍ ഫെഡറേഷനും പുരുഷ ഫുട്‌ബോളര്‍മാരുടെ സംഘടനയും ചേര്‍ന്നാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്.

പുതിയ കരാര്‍ അനുസരിച്ച് പുരുഷ-വനിത താരങ്ങള്‍ക്ക് തുല്യവേതനം ലഭിക്കും. സമ്മാനത്തുകയും തുല്യമായിരിക്കും. 'ഇത് ചരിത്രനിമിഷമാണ്, ഈ കരാറുകള്‍ അമേരിക്കയുടെ ഗെമിങ് രീതികളെ തന്നെ മാറ്റിമറക്കുമെന്ന്' യുഎസ് സോക്കര്‍ പ്രസിഡന്റ് സിണ്ടി പാര്‍ലോ കോണ്‍ പറഞ്ഞു.

ബ്രിട്ടന്‍, ഓസ്‌ട്രേലിയ ബ്രസീല്‍, തുടങ്ങിയ രാജ്യങ്ങളിലൊക്കെ നേരത്തെതന്നെ ഫുട്‌ബോളില്‍ തുല്യവേതനം നടപ്പിലാക്കിയിട്ടുണ്ട്. ഏറെ നാളത്തെ ചര്‍ച്ചക്കള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും ഒടുവിലാണ് അമേരിക്കന്‍ ഫുട്‌ബോളിലെ പരിഷ്‌കാരം. ഇതിനായി അമേരിക്കന്‍ ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളായ മെഗാന്‍ റാപ്പിനോ, കാര്‍ലി ലോയ്ഡ് എന്നിവര്‍ പരസ്യമായി പ്രതിഷേധിച്ചിരുന്നു. തുല്യവേതനത്തിനായി താരങ്ങള്‍ നടത്തിയ നിയമപോരാട്ടമാണ് ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നത്.

നാലുതവണ ലോകകപ്പിലും ഒളിബിക്‌സിലും സ്വര്‍ണം നേടിയ ടീമാണ് യുഎസ്. 2012ലാണ് അവസാനമായി ഒളിപിക്‌സില്‍ സ്വര്‍ണം നേടിയത്. കോണ്‍കോഫില്‍ എട്ട് തവണയും ചാമ്പ്യമാരായിട്ടുണ്ട്.

Story highlights: Equal pay in American football; US Soccer President says it is a historic moment

Next Story