Top

ഗബ്രിയേല്‍ ജീസസ് മാഞ്ചസ്റ്റർ സിറ്റി വിടുന്നു

25 Jun 2022 5:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗബ്രിയേല്‍ ജീസസ് മാഞ്ചസ്റ്റർ സിറ്റി വിടുന്നു
X

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബ്രസീലിയന്‍ ഫോര്‍വേഡ് ഗബ്രിയേല്‍ ജീസസ് ക്ലബ്ബ് വിടുന്നു. താരം ആഴ്‌സനിലേലേക്ക് ചേക്കേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഴ്‌സനല്‍ ജീസസുമായി പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. 45 മില്യന്‍ യൂറോക്കാണ് ആഴ്‌സനല്‍ ബ്രസീല്‍ താരത്തെ സ്വന്തമാക്കാനൊരുങ്ങുന്നത്.

2017-ലാണ് ജീസസ് മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയത്. ഒരു വര്‍ഷത്തെ കരാര്‍ ബാക്കി നില്‍ക്കെയാണ് 25 കാരന്‍ ക്ലബ്ബ് വിടുന്നത്. 236 മത്സരങ്ങളില്‍ നിന്ന് 95 ഗോളുകള്‍ ജീസസ് സിറ്റിക്കായി അടിച്ചു. 46 അസിസ്റ്റും താരത്തിന്റെ അക്കൗണ്ടിലുണ്ട്. എര്‍ലിങ്ങ് ഹസാര്‍ഡിനെപ്പോലുള്ള താരങ്ങള്‍ എത്തിഹാദിലേക്ക് വരുന്ന പശ്ചാത്തലത്തിലാണ് ജീസസ് പെപ്പിന്റെ കീഴില്‍ നിന്ന് പോകാനൊരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകള്‍.

story highlights : english premier league transfer: Gabriel Jesus to Arsenal

Next Story