പരിശീലകനുമായി തെറ്റി; ക്രിസ്റ്റിയാനോ യുണൈറ്റഡ് വിട്ടേക്കുമെന്നു റിപ്പോര്‍ട്ട്
റൊണാള്‍ഡോയുടെ കരിയറില്‍ ഏറ്റവും നിര്‍ണായകമായ സ്വാധീനം ചെലുത്തിയത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആയിരുന്നു.
14 Feb 2022 3:22 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനോടും ''ബൈ'' പറയാന്‍ ഒരുങ്ങി പോര്‍ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. തന്റെ കരിയറിന്റെ അവസാനം താന്‍ കളി തുടങ്ങിയ പോര്‍ചുഗല്‍ ക്ലബ് സ്പോര്‍ട്ടിങ്ങില്‍ തന്നെയാകുമെന്നു വീണ്ടും പോര്‍ചുഗല്‍ ആരാധകര്‍ക്കു പ്രതീക്ഷയുണര്‍ത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്.
റൊണാള്‍ഡോയുടെ കരിയറില്‍ ഏറ്റവും നിര്‍ണായകമായ സ്വാധീനം ചെലുത്തിയത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആയിരുന്നു. െറാണാള്ഡോയെ കണ്ടെത്തിയത് സ്പോര്‍ട്ടിങ് ആണങ്കില്പ്പോലും കരിയറിലെ ഏറ്റവും മികച്ച നേട്ടങ്ങളിലേക്ക് അദ്ദേഹം നടന്നു കയറിയത് യുണൈറ്റഡില്‍ എത്തിയ ശേഷമാണ്.
സര് അലക്സ് ഫെര്‍ഗൂസനും റൊണാള്‍ഡോയും തമ്മിലുള്ള ബന്ധം അവര്‍ പലകുറി പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ റോണോ തിരിച്ചു യുണൈറ്റഡില്‍ എത്തിയപ്പോള്‍ ആരാധകര്‍ പ്രതീക്ഷിച്ചത് മറ്റൊന്നുമല്ല. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച റോണോ ഇപ്പോള്‍ യുണൈറ്റഡിന്റെ പുതിയ കോച്ച് റാല്‍ഫ് റാഗ്നിക്കുമായി തെറ്റിയെന്നാണ് ഇംഗ്ലീഷ് മാധ്യമമായ ഡെയ്ലി മെയ്ല് റിപ്പോര്‍ട്ട് ചെയ്യുന്നത്.
റാഗ്നിക്കുമായുള്ള പ്രശ്നങ്ങള്‍ കാരണമാണ് ടീമിന്റെ ആദ്യ ഇലവനില്‍ പോലും താരം ഇടംപിടിക്കാത്തത് എന്നാണ് ഇപ്പോള്‍ ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ഒരൊ്റ കാരണം കൊണ്ടു തന്നെ താരം ടീമില്‍ അസംതൃപ്തനാണെന്നും അക്കാര്യം ഒന്നുകൊണ്ടു മാത്രം താരം ടീം വിടാന്‍ ഉദ്ദേശിക്കുന്നുവെന്നുമാണ് ഇപ്പോര്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
ടീമിന്റെ മറ്റൊരു സ്ട്രൈക്കറായ എഡിന്‍സണ്‍ കവാനി ക്ലബ് വിടുന്ന കാര്യം ഉറപ്പാക്കിയിരിക്കെ ക്ലബ് പുതിയ സ്ട്രൈക്കറെ തേടേണ്ടി വരുമെന്നാണ് നേരത്തേ പരിശീലകന് റാഗ്നിക് പറഞ്ഞത്. റൊണാള്‍ഡോയ്ക്ക് ഒരു സീസണ് കൂടി മാഞ്ചസ്റ്ററില്‍ നല്‍കണോ എന്നുള്ള ചര്‍ച്ചകളും ക്ലബ്ബില്‍ തുടരുകയാണ്. ഈ സീസണില്‍ ടീം ലീഗ് ടേബിളില്‍ ആദ്യ നാലില്‍ വരുമെന്ന് ഉറപ്പില്ലാത്ത അവസ്ഥയില്‍ ചാംപ്യന്‍സ് ലീഗില്‍ ടീമിന് ഇടം കിട്ടുമോ എന്നും വ്യക്തമല്ല. ഈ സാഹചര്യത്തില്‍ ആഴ്ചയില്‍ അഞ്ചുലക്ഷം പൗണ്ട് ശമ്പളത്തില്‍ ഏതെങ്കിലും ക്ലബ് എടുക്കാന്‍ തയ്യാറാകുമെന്നും ഉറപ്പില്ല.