Top

ഇക്കുറി ബാലണ്‍ ഡി ഓര്‍ റൊണാള്‍ഡോയ്‌ക്കെന്നു ഫെര്‍ഗൂസന്‍; സോഷ്യല്‍ മീഡിയയില്‍ ട്രോളി ആരാധകര്‍

ഇക്കഴിഞ്ഞ സീസണില്‍ നിരവധി റെക്കോഡുകള്‍ സ്വന്തം പേരില്‍ കുറിച്ച റൊണാള്‍ഡോയ്ക്ക് അവാര്‍ഡ് ലഭിച്ചില്ലെങ്കില്‍ മാത്രമേ അദുഭുതമാകൂയെന്നും ഫെര്‍ഗൂസന്‍ കൂട്ടിച്ചേര്‍ത്തു.

18 Oct 2021 12:25 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇക്കുറി ബാലണ്‍ ഡി ഓര്‍ റൊണാള്‍ഡോയ്‌ക്കെന്നു ഫെര്‍ഗൂസന്‍; സോഷ്യല്‍ മീഡിയയില്‍ ട്രോളി ആരാധകര്‍
X

ഫുട്‌ബോള്‍ ലോകത്തെ ഗ്ലാമര്‍ പുരസ്‌കാരമായ ബാലണ്‍ ഡി ഓര്‍ ഇക്കുറി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കു തന്നെ ലഭിക്കുമെന്ന് ഇതിഹാസ ഫുട്‌ബോള്‍ പരിശീലകനും യുണൈറ്റഡിന്റെ മുന്‍ കോച്ചുമായ സര്‍ അലക്‌സ് ഫെര്‍ഗുസന്‍.

ഇക്കഴിഞ്ഞ സീസണില്‍ നിരവധി റെക്കോഡുകള്‍ സ്വന്തം പേരില്‍ കുറിച്ച റൊണാള്‍ഡോയ്ക്ക് അവാര്‍ഡ് ലഭിച്ചില്ലെങ്കില്‍ മാത്രമേ അദുഭുതമാകൂയെന്നും ഫെര്‍ഗൂസന്‍ കൂട്ടിച്ചേര്‍ത്തു.

''ക്ലബ് ഫുട്‌ബോളില്‍ ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസിനൊപ്പവും രാജ്യാന്തര ഫുട്‌ബോളില്‍ യൂറോ കപ്പില്‍ പോര്‍ചുഗലിനൊപ്പവും ടോപ്‌സ്‌കോറര്‍ പദവി നേടിയ റൊണാള്‍ഡോ രാജ്യാന്തര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോഡും 2021-ല്‍ സ്വന്തമാക്കി. ഇതുകൂടാതെ രാജ്യാന്തര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഹാട്രിക് എന്ന റെക്കോഡും അവന്‍ നേടിയത് ഈ സീസണിലാണ്. ഇതൊക്കെക്കൊണ്ടു തന്നെ ബാലണ്‍ ഡി ഓറിന് അവനെക്കാള്‍ മികച്ചൊരാള്‍ ഇല്ല''- ഫെര്‍ഗൂസന്‍ പറഞ്ഞു.

നവംബര്‍ 29-ന് പ്രഖ്യാപിക്കാനൊരുങ്ങുന്ന ബാലണ്‍ ഡി ഓറിനുള്ള അവസാന 30 അംഗ ചുരുക്കപ്പട്ടിക അടുത്തിടെയാണ് പ്രഖ്യാപിച്ചത്. പട്ടികയില്‍ ബാലണ്‍ ഡി ഓര്‍ നേടാന്‍ ഏറെ സാധ്യത കല്‍പിക്കപ്പെടുന്ന അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസി, ഇറ്റാലിയന്‍ താരം ജോര്‍ജീഞ്ഞോ, എന്‍കോളോ കാന്റെ, ജോര്‍ജിയോ ചെല്ലീനി തുടങ്ങിയവരാണ് റൊണാള്‍ഡോയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്.




Next Story

Popular Stories