Top

ഐ.എസ്.എല്ലില്‍ വീണ്ടും കോവിഡ് വ്യാപനം; എഫ്.സി ഗോവയില്‍ താരങ്ങളടക്കം ഏഴുപേര്‍ പോസിറ്റീവ്

രോഗം സ്ഥിരീകരിക്കപ്പെട്ട ഏഴുപേരില്‍ അഞ്ചുപേരും താരങ്ങളാണെന്നാണ് ലഭിക്കുന്ന വിവരം.

15 Feb 2022 9:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഐ.എസ്.എല്ലില്‍ വീണ്ടും കോവിഡ് വ്യാപനം; എഫ്.സി ഗോവയില്‍ താരങ്ങളടക്കം ഏഴുപേര്‍ പോസിറ്റീവ്
X

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ വീണ്ടും കോവിഡ് വ്യാപനം. ശക്തരായ എഫ്.സി. ഗോവയുടെ ടീം ക്യാമ്പിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താരങ്ങളടക്കം ഏഴുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇന്നു നടക്കുന്ന മത്സരത്തില്‍ എ.ടി.കെ. മോഹന്‍ ബഗാനെ നേരിടാനിരിക്കെയാണ് ഗോവന്‍ ക്യാമ്പില്‍ കോവിഡ് വ്യാപനം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

ഇതോടെ ഐ.എസ്.എല്‍. നടത്തിപ്പ് വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. കോവിഡ് സ്ഥിരീകരിച്ചതോടെഇന്നലെ നടത്താനിരുന്ന പ്രീ മാച്ച് വാര്‍ത്താ സമ്മേളനം ഗോവന്‍ ടീം ഉപേക്ഷിച്ചിരുന്നു. രോഗവ്യാപനം സ്ഥിരീകരിക്കപ്പെട്ടതോടെ മത്സരം നടക്കുമോയെന്നതു സംബന്ധിച്ചും ആശങ്കയുണ്ട്.

രോഗം സ്ഥിരീകരിക്കപ്പെട്ട ഏഴുപേരില്‍ അഞ്ചുപേരും താരങ്ങളാണെന്നാണ് ലഭിക്കുന്ന വിവരം. ഇതിനു മുമ്പ് ഐ.എസ്.എല്ലില്‍ കോവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേപ്പോഴും ഗോവന്‍ ക്യാമ്പില്‍ നിരവധിപ്പേര്‍ക്ക് രോഗബാധയുണ്ടായിരുന്നു.




Next Story