Top

പ്രീമിയര്‍ ലീഗില്‍ സിറ്റിയും യുണൈറ്റഡും ഇന്നിറങ്ങും

63 പോയിൻറുമായി ലീഗിൽ ഒന്നാമതാണ് സിറ്റി

25 Feb 2022 10:20 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രീമിയര്‍ ലീഗില്‍ സിറ്റിയും യുണൈറ്റഡും ഇന്നിറങ്ങും
X

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സിറ്റി എന്നീ ടീമുകള്‍ കളത്തിലിറങ്ങും. വാറ്റ്‌ഫോര്‍ഡാണ് യുണൈറ്റഡിന്റെ എതിരാളികള്‍. യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 8.30നാണ് മത്സരം. ക്രിസ്റ്റിയാനോയുടെയും ബ്രൂണോ ഫെര്‍ണാന്‍ഡസിന്റെയും പോഗ്ബയുടെയും സാഞ്ചോയുടെയും കരുത്തുള്ള മുന്നേറ്റ നിരയുമായി വരുന്ന യുണൈറ്റഡ് ലീഗിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വിജയിച്ചാണെത്തുന്നത്.

എന്നാല്‍ സീസണില്‍ ഇനിയും കളംപിടിക്കാന്‍ കഴിയാതിരുന്ന വാറ്റഫോര്‍ഡാകട്ടെ കഴിഞ്ഞ മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനോട് തോല്‍ക്കുകയും ചെയ്തു. ലീഗില്‍ നിലവില്‍ 46 പോയിന്റുമായി നാലാം സ്ഥാനത്താണ് യുണൈറ്റഡ്. വാറ്റ്‌ഫോര്‍ഡ് 18 പോയിന്റ് മാത്രമായി 19 സ്ഥാനത്തും.

ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി എവര്‍ട്ടണിനെ നേരിടും. എവര്‍ട്ടണിന്റെ സ്വന്തം മൈതാനിയായ ഗോഡിസണ്‍ പാര്‍ക്കില്‍ ഇന്ത്യന്‍ സമയം രാത്രി 11നാണ് മത്സരം. 63 പോയിന്റുമായി ലീഗ് ടോപര്‍മാരായ സിറ്റി ടോട്ടനഹാമിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തില്‍ 3-2ന് തോറ്റിരുന്നു. നിലവില്‍ 23 മത്സരങ്ങളില്‍ നിന്ന് 22 പോയിന്റുമായി പട്ടികയില്‍ 16ാം സ്ഥാനത്താണ് എവര്‍ട്ടണ്‍.

STORY HIGHLIGHTS: City and United will play in Premier League today

Next Story