Top

വീണ്ടും സമനിലക്കുരുക്കില്‍ യുണൈറ്റഡ്; പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്ത് തുടരുന്നു

റൊണാള്‍ഡോയും ബ്രൂണോ ഫെര്‍ണാണ്ടസും സാഞ്ചോയുമെല്ലാം അണിനിരന്നിട്ടും യുണൈറ്റഡിന്റെ ആക്രമണങ്ങള്‍ ദുര്‍ബലമായിരുന്നു.

28 Dec 2021 5:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വീണ്ടും സമനിലക്കുരുക്കില്‍ യുണൈറ്റഡ്; പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്ത് തുടരുന്നു
X

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കഷ്ടകാലം തുടരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡിനോടും അവര്‍ സമനില വഴങ്ങി. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 1-1 എന്ന സ്‌കോറിനാണ് ന്യൂകാസില്‍ വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പിടിച്ചുകെട്ടിയത്.

ന്യൂ കാസിലിനായി അലന്‍ സെയ്ന്റ് മാക്സിമിനും യുണൈറ്റഡിനായി എഡിന്‍സണ്‍ കവാനിയും ഗോളടിച്ചു. മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ മാക്‌സിമിനിലൂടെ ലീഡ് നേടിയ ന്യൂകാസിലിനെതിരേ രണ്ടാം പകുതിയില്‍ 71-ാം മിനിറ്റിലാണ് യുണൈറ്റഡ് സമനില ഗോള്‍ നേടിയത്.

ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഹിയയുടെ മിന്നല്‍ സേവുകളാണ് യുണൈറ്റഡിനെ തോല്‍വിയില്‍ നിന്നു രക്ഷിച്ചത്. മത്സരത്തിലുടനീളം ന്യൂകാസിലിന്റെ ആധിപത്യമായിരുന്നു. അതേസമയം റൊണാള്‍ഡോയും ബ്രൂണോ ഫെര്‍ണാണ്ടസും സാഞ്ചോയുമെല്ലാം അണിനിരന്നിട്ടും യുണൈറ്റഡിന്റെ ആക്രമണങ്ങള്‍ ദുര്‍ബലമായിരുന്നു.

ഗോളെന്നുറച്ച നാലോളം ഷോട്ടുകള്‍ രക്ഷപ്പെടുത്തിയ ഡി ഗിയയാണ് യുണൈറ്റഡിന്റെ ഹീറോ. ഈ സമനിലയോടെ യുണൈറ്റഡ് പോയന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്ത് തുടരുകയാണ്. ന്യൂ കാസില്‍ 19-ാം സ്ഥാനത്താണ്. മാഞ്ചെസ്റ്റര്‍ സിറ്റിയാണ് പട്ടികയില്‍ ഒന്നാമത്.

Next Story