'ഇവിടെ എല്ലാവരേയും ഇറക്കും'; പുതുചരിത്രം കുറിച്ച് ടിറ്റെയും സംഘവും
ലോകകപ്പ് ചരിത്രത്തില്‍ ഒരു ടൂര്‍ണമെന്റില്‍ ഇത്രയും താരങ്ങളെ ഒരു ടീമും കളത്തിലിറക്കിയിട്ടില്ല
5 Dec 2022 10:29 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ബ്രസീലിന്റെ സാംബാ താളം അലയടിച്ചുയരുകയാണ്. പ്രീക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയെ ഗോളില്‍ മുക്കിയാണ് കാനറികളുടെ ക്വാര്‍ട്ടര്‍ പ്രവേശനം. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ വിജയം.
ദക്ഷിണ കൊറിയയ്ക്കെതിരായ മത്സരത്തോടെ പുതു ചരിത്രമാണ് കാനറികള്‍ ഖത്തറില്‍ കുറിച്ചത്. മത്സരത്തില്‍ വിജയമുറപ്പിച്ച സമയത്ത് ബ്രസീലിന്റെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍ അലിസണ് ബെക്കറിനെ പിന്‍വലിച്ച് വെവേര്ട്ടണെ കൊണ്ടുവന്നത് ആരാധകരില്‍ കൗതുകമുണര്‍ത്തി. ഇതോടെ ലോകകപ്പ് സ്ക്വാഡിലെ 26 പേരെയും ബ്രസീല്‍ ഖത്തറില്‍ ഇറക്കി.
🇧🇷 Brazil have now used all 26 players in their #FIFAWorldCup squad!
— FIFA World Cup (@FIFAWorldCup) December 5, 2022
A real team effort 💛👏 pic.twitter.com/lKl2ibWCd6
ലോകകപ്പ് മത്സരങ്ങളുടെ ചരിത്രത്തില്‍ ഒരു ടൂര്‍ണമെന്റില്‍ ഇത്രയും താരങ്ങളെ ഒരു ടീമും കളത്തിലിറക്കിയിട്ടില്ല. ഖത്തറില്‍ എല്ലാവര്ക്കും അവസരം നല്‍കിയതോടെ പുതുചരിത്രമാണ് ടിറ്റെയും സംഘവും കുറിച്ചിരിക്കുന്നത്. തുര്‍ച്ചയായ എട്ടാം തവണയാണ് കാനറികള്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറിലെത്തുന്നത്. ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയാണ് ബ്രസീലിന്റെ എതിരാളികള്‍.
Story highlights: Brazil used all 26 players in their FIFA World Cup squad