Top

ആറാം കിരീടം സ്വപ്നം കണ്ട് ബ്രസീല്‍; ടിറ്റെയുടെ ആദ്യ ഇലവനില്‍ ആരൊക്കെ?

മഞ്ഞക്കുപ്പായത്തില്‍ ആറാം പൊന്‍താരകം തുന്നിച്ചേര്‍ക്കണമെന്ന ആഗ്രത്തോടെയാണ് ബ്രസീല്‍ ടീം ഖത്തര്‍ ലോകകപ്പിനായി എത്തിയിരിക്കുന്നത്

24 Nov 2022 11:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആറാം കിരീടം സ്വപ്നം കണ്ട് ബ്രസീല്‍; ടിറ്റെയുടെ ആദ്യ ഇലവനില്‍ ആരൊക്കെ?
X

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഇന്ന് ആദ്യ അങ്കത്തിനിറങ്ങുകയാണ് കാനറികള്‍. മഞ്ഞക്കുപ്പായത്തില്‍ ആറാം പൊന്‍താരകം തുന്നിച്ചേര്‍ക്കണമെന്ന ആഗ്രത്തോടെയാണ് ബ്രസീല്‍ ടീം ഖത്തര്‍ ലോകകപ്പിനായി എത്തിയിരിക്കുന്നത്. ഇന്ന് അര്‍ധ രാത്രി 12:30 ന് സെര്‍ബിയയുമായാണ് കാനറികളുടെ ആദ്യ മത്സരം. പ്രതിഭകളെ കൊണ്ട് സമ്പന്നമാണ് ബ്രസീല്‍ സ്‌ക്വാഡ്. അതില്‍ ആരൊക്കെയാകും ടിറ്റയുടെ ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കുക എന്നത് ടീം പ്രഖ്യാപിച്ചത് മുതലുള്ള ചര്‍ച്ചാ വിഷയമാണ്.

ഇപ്പോള്‍ ബ്രസീല്‍ മീഡിയ ഗ്ലോബോയുടെ ലേറ്റസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം ആദ്യ ഇലവന്‍ ഇങ്ങനെയായിരിക്കുമെന്നാണ് സൂചന. ഗോള്‍ വല കാക്കാന്‍ അലിസണ്‍ ബെക്കര്‍ തന്നെയാകും ടിറ്റെയുടെ ആദ്യ ചോയ്‌സ്. ക്യാപ്റ്റന്‍ തിയാഗോ സില്‍വ നയിക്കുന്ന പ്രതിരോധ നിരയില്‍ പിഎസ്ജി താരം മാര്‍ക്കിന്യോസും ലെഫ്റ്റ് ബാക്ക് പൊസിഷനില്‍ അലക്‌സ് സാന്ദ്രോയും റൈറ്റ് ബാക്ക് സുരക്ഷിതമാക്കാന്‍ ഡാനിലോയും എത്തും.

മധ്യ നിരയില്‍ കസമീറോയ്‌ക്കൊപ്പം ലൂക്കാസ് പക്വറ്റെയും പ്ലേമേക്കറായി സൂപ്പര്‍ താരം നെയ്മറും കളം പിടിക്കും. താരസമ്പന്നമായ മുന്നേറ്റനിരയാണ് ബ്രസീലിനുള്ളത്. അതില്‍ റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ആദ്യ ഇലവനില്‍ ഉണ്ടാകുമെന്ന് ഏറെക്കുറേ ഉറപ്പാണ്. വിനീഷ്യസിനൊപ്പം ബാഴ്‌സലോണ താരം റഫീഞ്ഞ്യയും റിച്ചാര്‍ലിസണും ആദ്യ ഇലവനില്‍ ഇടം പിടിക്കുമെന്നാണ് സൂചന.

2002ലാണ് ബ്രസീല്‍ അവസാനമായി ലോകകപ്പുയര്‍ത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഏഷ്യന്‍ രാജ്യത്ത് നടക്കുന്ന ലോകകപ്പില്‍ ചാമ്പ്യന്മാരാവുക എന്നത് തന്നെയാണ് കാനറികളുടെ പ്രധാന ലക്ഷ്യം. കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയോടേറ്റ തോല്‍വിക്ക് വിശ്വ കിരീടം ചൂടി മറുപടി കൊടുക്കാനാകും ഖത്തറില്‍ കാനറികളുടെ അങ്കം.

Story highlights: Brazil possible eleven against Serbia in Qatar world cup 2022

Next Story