Top

ഇന്‍ഷാ അള്ളാഹ്... അടുത്ത വര്‍ഷം നമ്മള്‍ കപ്പ് അടിക്കും; ആരാധകനോട് ഇവാന്‍ വുകുമനോവിച്ച്

താന്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സില്‍ തുടരുമെന്നും അടുത്ത വര്‍ഷം കൊച്ചിയില്‍ കാണാമെന്നും വുകുമനോവിച്ച് നേരത്തെ ആരാധകരോടു പറഞ്ഞിരുന്നു.

25 March 2022 5:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്‍ഷാ അള്ളാഹ്... അടുത്ത വര്‍ഷം നമ്മള്‍ കപ്പ് അടിക്കും; ആരാധകനോട് ഇവാന്‍ വുകുമനോവിച്ച്
X

അടുത്ത സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ കിരീട ജയത്തിലേക്കു നയിക്കുമെന്നു ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് കോച്ച് ഇവാന്‍ വുകുമനോവിച്ച്. നാട്ടിലേക്കുള്ള യാത്രയ്ക്കിടെ ദുബായ് എയര്‍പോര്‍ട്ടില്‍ വച്ച് ബ്ലാസ്‌റ്റേഴ്‌സ് ആരാധകനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലാകുകയും ചെയ്തു.

''നമ്മുടെ കൂടെയുള്ളത് കേരളാ ബ്ലാസ്‌റ്റേഴ്‌സ് കോച്ചാണ്. ഇന്‍ഷാ അള്ളാഹ്, അടുത്ത വര്‍ഷം നമ്മള്‍ കപ്പടിക്കും'' എന്നു പറഞ്ഞ ആരാധകനോട് 'ഇന്‍ഷാ അള്ളാഹ്' എന്നു വുകുമനോവിച്ച് തിരിച്ചു പ്രതികരിക്കുകയായിരുന്നു.


താന്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സില്‍ തുടരുമെന്നും അടുത്ത വര്‍ഷം കൊച്ചിയില്‍ കാണാമെന്നും വുകുമനോവിച്ച് നേരത്തെ ആരാധകരോടു പറഞ്ഞിരുന്നു. തനിക്കൊപ്പം ടീമിനെ ഭൂരിഭാഗം താരങ്ങളും അടുത്ത സീസണിലും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ സീസണില്‍ വുകുമനോവിച്ചിന്റെ കീഴില്‍ മിന്നുന്ന പ്രകടനമായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് പുറത്തെടുത്തത്.

എ്ന്നാല്‍ ഫൈനലില്‍ അവസാനം വരെ പൊരുതി ഹൈദരാബാദ് എഫ്.സിയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുകയായിരുന്നു. ഇതു മൂന്നാം തവണയാണ് ബ്ലാസ്‌റ്റേഴ്‌സ് ഫൈനലില്‍ തോല്‍ക്കുന്നത്. നേരത്തെ 2014-ലും 2016-ലും എ.ടി.കെയോടു ഫൈനലില്‍ തോല്‍വിയേറ്റു വാങ്ങിയിരുന്നു.

Next Story